
തിരുവനന്തപുരം: പി.എസ്.സിയുടെ നിയമന നടപടിക്രമങ്ങളിൽ സുതാര്യത ഉറപ്പു വരുത്തേണ്ടത് അനിവാര്യമാണെന്ന് മന്ത്രി കെ.എ തുളസി. പി.എസ്.സി എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഈ സർക്കാരിന്റെ കാലത്ത് പി.എസ്.സിയെ നക്ഷത്ര ശോഭയോടെ ഉയർത്തുന്നതിനുള്ള പരിശ്രമങ്ങൾ ഉണ്ടാവണമെന്നും തുളസി കൂട്ടിച്ചേർത്തു.
വൈസ് പ്രസിഡന്റ് ടി.സി ശ്രീലത അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന പ്രസിഡന്റ് പി.കെ സുഭാഷ് ചന്ദ്രൻ, അൻവർ സാജിദ് പി, ലളിത എസ് എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം മിനു ആർ.എൽ സ്വാഗതവും വനിതാ കൺവീനർ ജീജ.എം നന്ദിയും പറഞ്ഞു. ഇന്ന് ശിക്ഷക് സദനിൽ ചേരുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കും. മന്ത്രി പി.സി വിഷ്ണുനാഥ് മുഖ്യപ്രഭാഷണവും മന്ത്രി ബിന്ദു കൃഷ്ണ ഡോ. കെ.ജി അടിയോടി സ്മാരക എന്റോവ്മെന്റ് പുരസ്കാര വിതരണവും നടത്തും. പ്രതിനിധി സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മന്ത്രി ഒ.ജെ ജനീഷ് മുഖ്യ പ്രഭാഷണം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |