SignIn
Kerala Kaumudi Online
Wednesday, 14 October 2026 2.59 AM IST

മയക്കുമരുന്ന് വിതരണ ശൃംഖലകളും കണ്ടെത്തും: ചെന്നിത്തല

d

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതിനോടൊപ്പം വിതരണ ശൃംഖലകളും ഉറവിടങ്ങളും കണ്ടെത്താൻ പ്രത്യേക അന്വേഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ അറിയിച്ചു.

മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങൾ രഹസ്യമായി അറിയിക്കാൻ 24 മണിക്കൂർ ഹെൽപ്പ് ലൈൻ സംവിധാനവുമുണ്ട്. 9497979794, 9497927797 നമ്പറുകളിൽ വിളിച്ചും 9995966666 എന്ന നമ്പരിൽ വാട്സാപ്പ് മുഖേനയും അറിയിക്കാം. ഓൺലൈൻ തട്ടിപ്പ് സംബന്ധിച്ച് ഈ വർഷം ഒക്ടോബർ 7വരെ 36192 പരാതികൾ ലഭിച്ചു. ഈ കാലയളവിൽ 419.02 കോടി രൂപ
നഷ്ടപ്പെട്ടു.

സി.എം.ആർ.എൽ- എക്സാലോജിക് പണമിടപാട് കേസുമായി ബന്ധപ്പെട്ട് ഒക്ടോബർ ഒൻപതിലെ കോടതി വിധിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ വിജിലൻസ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA