SignIn
Kerala Kaumudi Online
Tuesday, 21 July 2026 12.22 PM IST

ബോണസിനൊപ്പം പണമായി 7 മാസത്തെ ഡി.എ കുടിശികയും

READ ENGLISH VERSION
kerala-secretariat

തിരുവനന്തപുരം: പുതിയ സർക്കാരിന്റെ ആദ്യ ഓണം സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പൊടിപൂരമാക്കാൻ നീക്കം. ജീവനക്കാരുടെ ജനുവരിയിലെ 2% ഡി.എയും പെൻഷൻകാരുടെ തത്തുല്യമായ ഡി.ആറും ഓണത്തിനു ബോണസിനും ഉത്സവ ബത്തയ്ക്കുമൊപ്പം അനുവദിച്ചേക്കും. ഈ വർഷം ജനുവരി മുതലുള്ള മുൻകാല പ്രാബല്യത്തോടെ ഏഴു മാസത്തെ ഡി.എ കുടിശിക പണമായി നൽകാനും ആലോചനയുണ്ട്.

രണ്ടാം പിണറായി സർക്കാർ ജീവനക്കാരുടെ ഒരു ക്ഷാമബത്തയ്ക്കും മുൻകാല പ്രാബല്യം നൽകിയില്ല. 2019ൽ നടപ്പാക്കേണ്ടിയിരുന്ന ശമ്പള പരിഷ്കരണം 2021ലാണ് നടപ്പാക്കിയത്. അന്ന് കുടിശികയുണ്ടായിരുന്ന 7% ഡി.എയും അതിനൊപ്പം ലയിപ്പിച്ചു. 2025 ജൂലായ് വരെയുള്ള ഡി.എ ഈ വർഷമാദ്യം അനുവദിച്ചെങ്കിലും കുടിശിക നൽകിയില്ല.

നിലവിൽ സർക്കാർ ജീവനക്കാർക്ക് 35% ഡി.എയാണ്. ജനുവരിയിലെ 2% കൂടി ചേരുമ്പോൾ 37% ഡി.എയാകും.

ജീവനക്കാർക്ക് ഡി.എ നൽകാൻ 54.20 കോടിയും പെൻഷൻകാർക്ക് ഡി.ആർ നൽകാൻ 38.60 കോടിയും ഉൾപ്പെടെ മാസം 97.80 കോടിയുടെ അധികച്ചെലവുണ്ടാകും. ഓണക്കാലത്ത് ഏഴു മാസത്തെ കുടിശിക കൂടി നൽകാൻ 684.60 കോടി രൂപ സർക്കാരിന് കണ്ടെത്തേണ്ടി വരും.

കേന്ദ്ര സർക്കാർ ഈ മാസം അവസാനത്തോടെ 3% ക്ഷാമബത്ത അനുവദിച്ചേക്കും. അതു കൂടിയാവുമ്പോൾ, ഈ വർഷം അവസാനത്തോടെ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡി.എ 40% ആയി വർദ്ധിക്കും. ശമ്പള പരിഷ്കരണം നീണ്ടു പോകുന്ന സാഹചര്യത്തിൽ, ചരിത്രത്തിലെ ഏറ്റവും കൂടിയ ഡി.എയാവും സംസ്ഥാന ജീവനക്കാർക്ക് ലഭിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA SECRETARIAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA