SignIn
Kerala Kaumudi Online
Friday, 04 September 2026 2.01 AM IST

അഷ്ടമിരോഹിണിക്ക് ഗുരുവായൂരിൽ ദർശനക്രമീകരണം

1

ഗുരുവായൂർ: അഷ്ടമിരോഹിണി ആഘോഷങ്ങളോട് അനുബന്ധിച്ച് വി.ഐ.പി, സ്‌പെഷ്യൽ ദർശനങ്ങൾക്ക് രാവിലെ ആറ് മുതൽ നിയന്ത്രണം ഏർപ്പെടുത്തി

യതായി ദേവസ്വം അറിയിച്ചു. പൊതുവരി നിൽക്കുന്ന ഭക്തരുടെ ദർശനത്തിനാണ് മുൻഗണന. മുതിർന്ന പൗരൻമാർക്കുള്ള ദർശനം പുലർച്ചെ 4.30 മുതൽ 5.30 വരെയും വൈകിട്ട് അഞ്ച് മുതൽ ആറ് വരെയുമാണ്. ഉച്ചയ്ക്ക് രണ്ടുവരെ ശയനപ്രദക്ഷിണം, ചുറ്റമ്പലപ്രദക്ഷിണം എന്നിവ അനുവദിക്കില്ല. ദർശന ശേഷം ഭക്തർ പടിഞ്ഞാറെ ഗോപുരം വഴിയോ, ഭഗവതി ക്ഷേത്രം വഴിയോ പുറത്തെത്തണം. രാവിലെ ഏഴിനും വൈകിട്ട് മൂന്നിനും നടക്കുന്ന കാഴ്ച്ചശീവേലിക്കും രാത്രി വിളക്കെഴുന്നള്ളിപ്പിനും സ്വർണ്ണക്കോലത്തിൽ ഗുരുവായൂരപ്പൻ എഴുന്നള്ളും.

 പ്രസാദഊട്ട് ഒമ്പത് മുതൽ

അന്നലക്ഷ്മി ഹാളിലും ചേർന്നുള്ള താത്കാലിക പന്തലിലും തെക്കേനടയിലെ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലും രാവിലെ ഒൻപതിന് പ്രസാദ ഊട്ട് ആരംഭിക്കും. അഷ്ടമിരോഹിണിയുടെ പ്രധാന വഴിപാടായ നെയ്യപ്പം ഇന്ന് അത്താഴപ്പൂജയ്ക്ക് ഗുരുവായൂരപ്പന് നിവേദിക്കും. 7.25 ലക്ഷത്തിന്റെ അപ്പമാണ് തയ്യാറാക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA