SignIn
Kerala Kaumudi Online
Friday, 04 September 2026 12.41 AM IST

260 രൂപ ഇടിഞ്ഞ് 160 രൂപയിലേക്ക്, മലയാളികളുടെ കഞ്ഞികുടി 'മുട്ടാൻ' അന്യസംസ്ഥാനങ്ങളും കാരണം

money
പ്രതീകാത്മക ചിത്രം

ആലപ്പുഴ: ഒരു മാസത്തിനിടെ കോഴിവില വൻതോതിൽ ഇടിഞ്ഞതോടെ കർഷകർ കടുത്ത പ്രതിസന്ധിയിൽ. ജൂലായിൽ ഫാം വില കിലോയ്ക്ക് 135 മുതൽ 160 രൂപ വരെ ആയിരുന്നെങ്കിൽ ഇപ്പോൾ 75 മുതൽ 80 രൂപ മാത്രമാണ്. 240 മുതൽ 260 രൂപ വരെയുണ്ടായിരുന്ന ഇറച്ചിവിലയും 130 മുതൽ 140 രൂപയായി കുറഞ്ഞു. ഓണവിപണി ലക്ഷ്യമിട്ട് ഉത്പാദനം വർദ്ധിപ്പിച്ചപ്പോഴാണ് വില കുത്തനെ ഇടിഞ്ഞത്. ഉത്പാദനച്ചെലവിനേക്കാൾ വളരെ താഴ്ന്ന വിലയാണ് ഇപ്പോൾ ലഭിക്കുന്നതെന്ന് കർഷകർ പറയുന്നു. കേരളത്തിലെ ചെറുകിട കർഷകർ ഉത്പാദിപ്പിക്കുന്ന ഇറച്ചിക്കോഴിക്ക് വിപണിയിൽ മതിയായ വില ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതിനിടെ അന്യസംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ വിലയിൽ ഇറച്ചിക്കോഴി കേരള വിപണിയിലെത്തിയതോടെ വില വീണ്ടും ഇടിഞ്ഞു. ഇത് ചെറുകിട കർഷകർക്ക് കനത്ത തിരിച്ചടിയായി.

അതേസമയം, കോഴിക്കുഞ്ഞിന്റെയും കോഴിത്തീറ്റയുടെയും വില ദിനംപ്രതി വർദ്ധിക്കുകയാണ്. വൈദ്യുതി, വെള്ളം, തൊഴിൽച്ചെലവ് എന്നിവയും കൂടി കണക്കാക്കുമ്പോൾ മേഖലയിൽ കനത്ത നഷ്ടമാണുണ്ടാകുന്നതെന്ന് കർഷകർ പറയുന്നു. കോഴി ഒരു കിലോ ഭാരമെത്തുന്നതിന് 113 രൂപയാണ് വളർത്തുചെലവ്. സ്വന്തമായി കോഴി വളർത്തുന്നവർക്ക് ജോലിക്കൂലി പോലും പലപ്പോഴും ലഭിക്കാറില്ല.

ഉത്പാദനച്ചെലവ് ഉയർന്നു, വില താഴ്ന്നു

 ഉത്പാദനച്ചെലവ് കുതിച്ചുയരുമ്പോൾ വിപണിവില തകർന്നതോടെ കർഷകർ വൻ സാമ്പത്തിക നഷ്ടമാണ് നേരിടുന്നത്

 പ്രതിസന്ധി തുടർന്നാൽ നിരവധി ചെറുകിട കർഷകർ പൗൾട്രി മേഖലയിൽ നിന്ന് പിന്മാറേണ്ടിവരും

 അന്യസംസ്ഥാനങ്ങളിൽ നിന്ന് അനിയന്ത്രിതമായി ഇറച്ചിക്കോഴി എത്തുന്നത് നിയന്ത്രിക്കണമെന്നാവശ്യമുയരുന്നു

ഇറച്ചിക്കോഴിവില

(കിലോഗ്രാമിന് )

ജൂലായിലെ വില

ഫാംവില- 135-160

ഇറച്ചി വില- 240-260

നിലവിലെ വില

ഫാംവില- 75-80

ഇറച്ചിവില-130-140

English Summary

Kerala's poultry farmers face severe financial distress as chicken prices have drastically fallen in the past month. Farm gate prices plummeted from Rs 135-160 to Rs 75-80 per kilogram, well below production costs. This crisis, driven by increased supply for Onam and cheaper imports amid rising input costs, is causing significant losses for small-scale farmers.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHICKEN PRICE KERALA, POULTRY FARMERS CRISIS, CHICKEN PRICE DROP, KOZHI VILA KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA