SignIn
Kerala Kaumudi Online
Friday, 04 September 2026 2.32 AM IST

അങ്കണവാടി കുട്ടികളുടെ ആരോഗ്യ പരിശോധനാ പദ്ധതിക്ക് തുടക്കം

vvvv

തിരുവനന്തപുരം: അങ്കണവാടി കുട്ടികളുടെ ആരോഗ്യപരിശോധന ഉറപ്പാക്കുന്ന പദ്ധതിയായ ബാല്യസ്പന്ദനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വട്ടിയൂർക്കാവ് കൊടുങ്ങാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ മന്ത്രി ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വളർച്ചയും ആരോഗ്യനിലയും നിരന്തരം നിരീക്ഷിച്ച് തുടർനടപടി ഉറപ്പാക്കുന്ന പ്രവർത്തനമാണ് ബാല്യസ്പന്ദനമെന്ന് മന്ത്രി വിശദീകരിച്ചു. കുട്ടികളുടെ വളർച്ചാ നിരീക്ഷണ സംവിധാനത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.മുരളീധരൻ നിർവഹിച്ചു. വനിതാ ശിശു വികസന വകുപ്പും ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

വട്ടിയൂർക്കാവ് സെക്ടറിലെ 33 അങ്കണവാടികളിലെ കുട്ടികൾക്ക് വളർച്ചാ നിരീക്ഷണ പരിശോധന നടത്തി. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ വി.വിഘ്‌നേശ്വരി, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി.മീനാക്ഷി, വനിതാ ശിശു വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ ബിന്ദു ഗോപിനാഥ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ബിന്ദു മോഹൻ, മറ്റ് ഉദ്യോഗസ്ഥരായ ഡോ.ശില്പ ബാബു തോമസ്, ഡോ. അമർ ഫെറ്റിൽ, ജെ.ഡോമി, വി.എസ്.ഷിംന, ഡോ.അർണോൾഡ് ദീപക്, കവിതാ റാണി രഞ്ജിത്ത്, ഡോ.എം.ശ്രീഹരി തുടങ്ങിയവർ പങ്കെടുത്തു.

 പരിശോധന ത്രൈമാസത്തിൽ

33,120 അങ്കണവാടികളിലെയും കുട്ടികൾക്ക് കൃത്യമായ ഇടവേളകളിൽ ആരോഗ്യ പരിശോധന

പരിശോധനയും തുടർനടപടിയും പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANKANVADI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA