SignIn
Kerala Kaumudi Online
Friday, 18 September 2026 5.14 PM IST

നിത്യോപയോഗസാധനങ്ങളുടെ ജിഎസ്ടി സംസ്ഥാനം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി; കിഫ്‌ബി വഴി വികസനം നടപ്പാക്കാനുള‌ള ശ്രമത്തെ കേന്ദ്രം പരാജയപ്പെടുത്തുന്നെന്നും ആരോപണം

pinarai

തിരുവനന്തപുരം: സംസ്ഥാനത്ത് കിഫ്‌ബി വഴി വികസന പ്രവ‌ർത്തനം നടത്തുന്നതിനുള‌ള സർക്കാർ ശ്രമത്തെ കേന്ദ്രം പരാജയപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്‌ബിയുടെ വായ്‌പ കിഫ്‌ബിയുടെ വരുമാനത്തിൽ നിന്നാണ് തിരിച്ചടയ്‌ക്കുന്നത് ഇത് സർക്കാരിന്റെ കടമായി വ്യാഖ്യാനിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് നിയമവിദഗ്ദ്ധർ തന്നെ പറഞ്ഞിട്ടുണ്ടെന്ന് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. സാധാരണക്കാരെ ബാധിക്കുന്ന എല്ലാ നികുതിവർദ്ധനയ്‌ക്കും സംസ്ഥാനം എതിരാണെന്നും ജിഎസ്‌ടി വർദ്ധനവിനെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചു.

കിഫ്‌ബിയുടെ വായ്‌പ സർക്കാർ കടമായി വ്യാഖ്യാനിച്ച് ഈ കാരണം പറഞ്ഞ് കേരളത്തിന്റെ കമ്പോള വായ്‌പാ പരിധി വെട്ടിക്കുറയ്‌ക്കാനുള‌ള നടപടിയിൽ നിന്ന് കേന്ദ്രം പിന്മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അവശ്യസാധന വിലവർദ്ധനയ്‌ക്ക് കാരണമാകുന്ന ജിഎസ്‌ടി നിരക്ക് വർദ്ധന കുറയ്‌ക്കാൻ പ്രധാനമന്ത്രിയ്‌ക്ക് കത്തയച്ചതായി മുഖ്യമന്ത്രി അറിയിച്ചു ജിഎസ്‌ടി കൗൺസിലിലും ജിഎസ്‌ടി നിരക്ക് വർദ്ധനയുമായി ബന്ധപ്പെട്ട കൗൺസിലിലും സർക്കാർ ഇതേ നിലപാടെടുത്തു. സാധാരണക്കാരെ ബാധിക്കുന്ന എല്ലാ നികുതി വർദ്ധനയ്‌ക്കും സംസ്ഥാനം എതിരാണ്. നിത്യോപയോഗ സാധന നികുതി വർദ്ധിപ്പിക്കരുത് പകരം ആഡംബര നികുതി വർദ്ധിപ്പിക്കണം.

ദേശീയപാത വികസനം സംബന്ധിച്ച് പ്രതിപക്ഷ പാർട്ടികൾക്കെതിരെയും മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചു. കേരളത്തിലെ ദേശീയപാതകളുടെ വികസനം അതോറിറ്റിയുടെ കീഴിൽ വന്നത് തന്നെ സംസ്ഥാനം ഇടപെട്ടിട്ടാണ്. കഴിഞ്ഞ ആറ് വർഷത്തിൽ വലിയ മാറ്റമുണ്ടായതായും എന്നാൽ അതിന് ചില പുതിയ അവകാശികൾ വരുന്നുണ്ടെന്നും മുഖ്യമന്ത്രി വിമർശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM PINARAI, GST HIKE, KIFBI LOAN, CENTRAL GOVT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA