SignIn
Kerala Kaumudi Online
Friday, 10 July 2026 1.58 AM IST

ശബരിമല തീർത്ഥാടനം വീഴ്ച വരുത്തരുതെന്ന് മന്ത്രി കെ. മുരളീധരൻ

km

തിരുവനന്തപുരം : ശബരിമല തീർത്ഥാടനകാലത്ത് മുൻവർഷത്തെ പാളിച്ചകൾ ആവർത്തിക്കരുതെന്ന് ദേവസ്വം, ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. തീർത്ഥാടകർക്ക് സൗകര്യങ്ങളൊരുക്കുന്നതിൽ വിട്ടുവീഴ്ച പാടില്ല. തൈക്കാട് ഗസ്റ്റ് ഹൗസിൽ തീർത്ഥാടന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

അമിത തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ശ്രദ്ധിക്കണം. ചില തീർത്ഥാടകർക്ക് പന്തളത്ത് യാത്ര അവസാനിപ്പിക്കേണ്ടി വന്നതുപോലുള്ള സാഹചര്യം ഒഴിവാക്കണം.

റോഡുകൾ അറ്റകുറ്റപ്പണി നടത്തി സജ്ജമാക്കണം. ആവശ്യത്തിന് ബസ് സർവീസുകൾ ലഭ്യമാക്കാമെന്ന് ഗതാഗത മന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. വലിയ വാഹനങ്ങൾ ബുക്ക് ചെയ്ത് വരുന്നവരെ പമ്പയിലേക്ക് നേരിട്ട് വിടുന്നതിൽ പൊലീസും ദേവസ്വം ബോർഡും തീരുമാനമെടുക്കണം. തീർത്ഥാടന മേഖലകളിലെ ആരോഗ്യകേന്ദ്രങ്ങളിൽ ജീവനക്കാരുടെ കുറവുണ്ടെങ്കിൽ എം.എൽ.എമാർ അറിയിക്കണം.

ആന്റോ ആന്റണി എം.പി, എം.എൽ.എ മാരായ അബിൻ വർക്കി, പഴകുളം മധു, എം.ജെ.സെബാസ്റ്റ്യൻ, സി.വി.ശാന്തകുമാർ, കെ.യു.ജെനിഷ്‌കുമാർ, വർഗീസ് മാമൻ, ദേവസ്വം സെക്രട്ടറി എം.ജി. രാജമാണിക്യം, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ, അംഗം കെ.രാജു തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA