SignIn
Kerala Kaumudi Online
Thursday, 16 July 2026 12.11 PM IST

കെ.എസ്.ആർ.ടി.സി ബസുകൾക്ക് ഇനി ജില്ലാ നമ്പരുകൾ കൂടി

ksrtc-bus-charge

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകൾക്ക് ജില്ലാ അടിസ്ഥാനത്തിൽ വേർതിരിച്ചറിയുന്ന ഡി.സി.പി. (ഡിസ്ട്രിക്ട് കോമൺ പൂൾ)​ നമ്പരുകളും കൂടി രേഖപ്പെടുത്തും. നിലവിൽ ബോണറ്റ് നമ്പരും രജിസ്‌ട്രേഷൻ നമ്പരുമാണ് കെ.എസ്.ആർ.ടി.സി ബസുകൾക്കുണ്ടായിരുന്നത്. ഒപ്പം ഡിപ്പോ അടിസ്ഥാനത്തിൽ ഇംഗ്ലീഷ് ചുരുക്കപ്പേരും ഉണ്ടായിരുന്നു. ഡിപ്പോ അടിസ്ഥാനത്തിലുള്ള പ്രവർത്തനം ജില്ലാ തലത്തിലാക്കി മാറ്റുന്നതിനോടൊപ്പമാണ് ഡി.സി.പി നമ്പരുകൾ കൂടി ഉൾപ്പെടുത്തുന്നത്. ഡിസ്ട്രിക്ട് കോമൺ പൂളിൽ 14 ജില്ലകൾക്കും രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങൾ ചേർത്തുള്ള പ്രത്യേക കോഡാണുള്ളത്. ഒന്നിലാണ് നമ്പർ ആരംഭിക്കുന്നത്.

ബസിന്റെ മുൻവശത്ത് ഇടതുഭാഗത്തായിട്ടാണ് ഇവ രേഖപ്പെടുത്തുന്നത്. ഓരോ ബസും ഏതു ജില്ലയിലേക്ക് അലോട്ട് ചെയ്തിരിക്കുന്നതാണെന്ന് തിരിച്ചറിയാൻവേണ്ടിയാണ് ഡി.സി.പി. നമ്പരുകൾ. കെ.എൽ.15എക്സ് എന്നതിലാണ് കെ.എസ്.ആർ.ടി.സി. വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നമ്പർ തുടങ്ങുന്നത്.

ഡി.സി.പി. കോഡുകൾ

തിരുവനന്തപുരം(ടി.വി.), കൊല്ലം(കെ.എൽ.), പത്തനംതിട്ട (പി.ടി.) ആലപ്പുഴ (എ.എൽ.), കോട്ടയം (കെ.ടി.), ഇടുക്കി (ഐ.ഡി.) എറണാകുളം (ഇ.കെ.), തൃശ്ശൂർ (ടി.ആർ.) പാലക്കാട് (പി.എൽ.), മലപ്പുറം(എം.എൽ.), കോഴിക്കോട് (കെ.കെ.), വയനാട്(ഡബ്ളിയു.എൻ.), കണ്ണൂർ(കെ.എൻ.), കാസർകോട് (കെ.ജി.).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA