കാസർകോട്: നെല്ലിക്കുന്ന് തീരത്ത് തലയില്ലാത്ത നിലയിൽ കണ്ടെത്തിയ പുരുഷ മൃതദേഹവുമായി ബന്ധപ്പെട്ട് ദുരൂഹതയേറുന്നു. മൃതദേഹം മുമ്പ് പോസ്റ്റ്‌മോർട്ടം നടത്തിയിട്ടുണ്ടെന്ന് വ്യക്തമായി. നേരത്തേ ഇൻക്വസ്റ്റ് നടപടികൾക്കിടെ മൃതദേഹത്തിന്റെ ശരീരത്തിലും നെഞ്ചിലും വയറിലും അസാധാരണമായ മുറിവുകളും തുന്നലുകളും കണ്ടെത്തിയിരുന്നു. പിന്നീട് പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് ഇത് മുമ്പ് പോസ്റ്റ്‌മോർട്ടം നടത്തിയതിന്റെ ഭാഗമായി ശസ്‌ത്രക്രിയ ചെയ്‌തതാണെന്ന് വ്യക്തമായത്.
എന്നാൽ, ഈ പോസ്റ്റ്‌മോർട്ടം കേരളത്തിൽ നടത്തിയതാകാൻ സാദ്ധ്യതയില്ലെന്നാണ് പൊലീസിന് ലഭിച്ച സൂചന. തലയില്ലാത്തതിനാൽ പ്രായം കണ്ടെത്താൻ സാധിച്ചിട്ടില്ല. ജീർണിച്ച മൃതദേഹത്തിന് ഒരുമാസത്തിലധികം പഴക്കമുണ്ട്. ആരുടെ മൃതദേഹമാണെന്ന് കണ്ടെത്താൻ ഡിഎൻഎ പരിശോധന നടത്താനും അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിക്കാനും കാസർകോട് ടൗൺ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ശനിയാഴ്‌ചയാണ് നെല്ലിക്കുന്ന് തീരത്ത് തലയില്ലാത്ത മൃതദേഹം അടിഞ്ഞത്. മത്സ്യത്തൊഴിലാളികളാണ് ആദ്യം കണ്ടത്. മൃതദേഹത്തിൽ കാലിന്റെ ഭാഗത്തെ മാംസം വേർപെട്ട നിലയിലായിരുന്നു. അസ്ഥികൾ പുറത്തേക്ക് തള്ളിയിരുന്നു. കുഴിച്ചിട്ട മൃതദേഹം തിരമാലയിൽപ്പെട്ട ഒഴുകിയെത്തിയതാണോ എന്നതുൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്.
A headless male body found washed ashore at Nellikunnu beach in Kasaragod has deepened a mystery after doctors confirmed it had already undergone a postmortem. Police suspect the earlier autopsy was likely conducted outside Kerala. The body, believed to be over a month old, is badly decomposed, making identification difficult. DNA testing and an expanded interstate investigation have been launched to determine the victim's identity and the circumstances surrounding the case.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |