SignIn
Kerala Kaumudi Online
Sunday, 27 September 2026 4.42 PM IST

മൂന്നാറിൽ മഴയും കാറ്റും അതിശക്തം; കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയിൽ മണ്ണിടിഞ്ഞു

idukki

മൂന്നാർ: കാറ്റും മഴയും ശക്തമായതിനെ തുടർന്ന് കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ദേവികുളം റോഡിൽ ബൊട്ടാണിക്കൽ ഗാർഡന് സമീപം മണ്ണിടിഞ്ഞു.രാത്രിയിൽ പാതയോരത്ത് നിന്നും മണ്ണിടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. മണ്ണിടിഞ്ഞതോടെ ഇതുവഴിയുള്ള ഗതാഗതം നിലച്ചു. പിന്നീട് മണ്ണുമാന്തി യന്ത്രമെത്തിക്കുകയും മണ്ണ് നീക്കി ഗതാഗതം പുന:സ്ഥാപിക്കുകയും ചെയ്തു.വഴിയിൽ വാഹനങ്ങളുടെ തിരക്കില്ലാതിരുന്ന സമയത്ത് മണ്ണിടിഞ്ഞതിനാൽ മറ്റത്യാഹിതങ്ങൾ ഒഴിവായി.

idukki

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IDUKKI, MUNNAR, LANDSLIDES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA