SignIn
Kerala Kaumudi Online
Friday, 15 May 2026 10.52 PM IST

'മുഖ്യമന്ത്രി വന്നിട്ടല്ലേ പ്രതിപക്ഷനേതാവ് ':​  കോൺഗ്രസിന്റേത് ജനങ്ങളോടുള്ള നീതി നിഷേധമെന്ന് എൽഡിഎഫ് കൺവീനർ  

tp-ramakrishnan

തിരുവനന്തപുരം: കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചയിൽ രൂക്ഷ വിമർശനവുമായി എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ. മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാലതാമസത്തിലൂടെ അധികാരത്തിലേറ്റിയ ജനങ്ങളോട് കോൺഗ്രസ് നീതി പുലർത്തുന്നില്ലെന്ന് അദ്ദേഹം വിമ‌ശിച്ചു.

തിരഞ്ഞെടുത്ത ജനങ്ങളോടുള്ള ബാധ്യത നിറവേറ്റാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നും ടി പി രാമകൃഷ്ണൻ കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതൃസ്ഥാനത്തെക്കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആദ്യം കോൺഗ്രസ് അവരുടെ മുഖ്യമന്ത്രിയെ തീരുമാനിക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അതേസമയം,​ പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐ ആവശ്യപ്പെട്ട കാര്യം തനിക്കറിയില്ലെന്നും അത്തരമൊരു ആവശ്യം ഇതുവരെ എൽഡിഎഫിൽ ഉന്നയിച്ചിട്ടില്ലെന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. സിപിഐയ്ക്ക് എന്തെങ്കിലും ഡിമാൻഡ് ഉണ്ടെങ്കിൽ അത് അവരോട് തന്നെ ചോദിക്കാൻ പറഞ്ഞ അദ്ദേഹം ഇക്കാര്യത്തിൽ അന്തിമ തീരുമാനം സിപിഎമ്മിന്റേതാണെന്നും വ്യക്തമാക്കി. പ്രതിപക്ഷ നേതാവിനെ കാര്യത്തിൽ തലമുറമാറ്റം ഉണ്ടാകുമോ എന്ന ചോദ്യത്തിന് അക്കാര്യങ്ങളൊന്നും മുന്നണിയിൽ ഇതുവരെ ചർച്ചചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: TP RAMAKRISHNAN, CPM, CPI, CONGRESS, KERALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA