
തിരുവനന്തപുരം : കേരളത്തിൽ ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. ഭവനരഹിതരില്ലാത്ത് കേരളമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക ഭവന പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മത്സ്യത്തൊഴിലാളികൾക്കായുള്ള ഷീ സ്കൂട്ടർ പദ്ധതി ഉദ്ഘാടന വേദിയിലായിരുന്നു പ്രഖ്യാപനം.
ലൈഫ് പദ്ധതി തുടരും. എന്നാൽ അതിന് മുമ്പുണ്ടായിരുന്ന ഭവന നിർമ്മാണ പദ്ധതി വഴി നിർമ്മിച്ചിരുന്നത്ര വീടുകൾ ലൈഫ് പദ്ധതിയുടെ ഭാഗമായതിന് ശേഷം നിർമ്മിക്കപ്പെട്ടിട്ടില്ല എന്നത് സത്യമാണ്. ഇതുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളി സംഘടനകളിൽ നിന്ന് പരാതികൾ ലഭിച്ചിരുന്നു. അതിനാലാണ് മത്സ്യത്തൊഴിലാളികൾക്കായുള്ള ഭവനനിർമ്മാണ പദ്ധതി ലൈഫിൽ നിന്ന് മാറ്റിയത്. ഇക്കാര്യം ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്കായി നടപ്പാക്കുന്ന പ്രത്യേക ഭവനപദ്ധതിയിൽ എത്ര തുക നൽകുമെന്ന കാര്യം ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |