തിരുവനന്തപുരം:30 കോടി രൂപ ഒന്നാം സമ്മാനമായി നൽകുന്ന തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും. 1.30ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യും. പൂജ ബമ്പർ ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനവും മന്ത്രി നിർവഹിക്കും.
തിരുവോണം ബമ്പറിന്റെ 90 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. 89.85 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു. സംസ്ഥാനഭാഗ്യക്കുറി ചരിത്രത്തിൽ ആദ്യമായാണ് ഒന്നാം സമ്മാനം 30 കോടി രൂപയായി ഉയർത്തുന്നത്.
ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ കെ.എസ്.അഞ്ജു അദ്ധ്യക്ഷത വഹിക്കും. കാട്ടാക്കട എം.എൽ.എ എം.ആർ.ബൈജു, നികുതി വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, നികുതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ.പ്രശാന്ത്,
ജോയിന്റ് ഡയറക്ടർമാരായ പി.എ.ഷാജു,
കെ.എസ് അനിൽകുമാർ എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |