കണ്ണൂർ: ജപ്പാനിൽ ജോലി ചെയ്‌തിരുന്ന ഇരിട്ടി സ്വദേശിനിയായ 22കാരിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. നിടിയോടിയിലെ തെക്കൻവീട്ടിൽ പ്രകാശൻ–ബീന ദമ്പതികളുടെ മകൾ വി. ദേവികയാണ് മരിച്ചത്. ജപ്പാനിലെ കമിഗഹാരയിലാണ് ദേവികയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച ഇന്ത്യൻ സമയം രാത്രി 10.20ഓടെയാണ് ദേവികയെ ട്രെയിൻ ഇടിച്ചതെന്നാണ് ലഭിക്കുന്ന വിവരം. സംഭവസ്ഥലത്തുനിന്ന് കിട്ടിയ തിരിച്ചറിയൽ കാർഡ് പരിശോധിച്ചാണ് മരിച്ചത് ദേവികയാണെന്ന് സ്ഥിരീകരിച്ചത്.
ലാബ് ടെക്നീഷ്യൻ കോഴ്സ് പൂർത്തിയാക്കിയ ശേഷമാണ് ദേവിക ജപ്പാനിൽ എത്തിയത്. ഇഗലൊ ചൊവൻ സോഷ്യൽ വെൽഫെയർ കോർപ്പറേഷനിൽ നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു. മൂന്ന് വർഷത്തെ തൊഴിൽ കരാറിൽ ആറുമാസം മുമ്പാണ് ജോലിയിൽ പ്രവേശിച്ചത്. ദേവികയെ കാണാതായതിനെ തുടർന്ന് കുടുംബാംഗങ്ങൾ ആശങ്കയിലായിരുന്നു. യുവതിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയിരുന്നു. ഇതിനിടെയാണ് ട്രെയിൻ അപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന വിവരം കുടുംബത്തിന് ലഭിച്ചത്.
ദേവികയുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിൽ പ്രാദേശിക ഭരണകൂടം ബുദ്ധിമുട്ട് അറിയിച്ചതായാണ് ബന്ധുക്കൾ പറയുന്നത്. തുടർന്നാണ് ഇന്ത്യൻ എംബസിയുടെ സഹായം തേടിയത്. മൃതശരീരം കേരളത്തിൽ എത്തിക്കാൻ ബന്ധുക്കളും പ്രവാസി സംഘടനകളും ജനപ്രതിനിധികളുമായി ബന്ധപ്പെട്ടുവരികയാണ്.
A 22-year-old woman from Iritty in Kannur, V. Devika, who was working in Japan, was found dead after being hit by a train in Kamigahara. She had completed a lab technician course and had been working as a nursing assistant in Japan for the past six months.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |