SignIn
Kerala Kaumudi Online
Wednesday, 01 July 2026 1.33 AM IST

ചായയ്‌ക്കൊപ്പം 'സുപ്രഭാതം' ഹോട്ടലിൽ നിന്ന് തന്നത് കടിയല്ല സ്‌ക്രബ്ബർ, അകത്തെ സ്റ്റോർ റൂമിൽ കണ്ടത് ഞെട്ടിക്കുന്ന വേറൊരു കാഴ്‌ചയും

tea-and-scrubber

വർക്കല: സുപ്രഭാതത്തിലെ ചായയ്‌ക്കൊപ്പം പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്‌ക്രബ്ബർ കൂടിയായാലോ... സ്നാക്സാണെന്ന് കരുതി ഞെട്ടാൻ വരട്ടെ. വർക്കല മൈതാനത്തെ സുപ്രഭാതം വെജിറ്റേറിയൻ ഹോട്ടലിലെത്തിയ ആൾക്ക് നൽകിയ ചായയിലാണ് ചെറിയ സ്‌ക്രബ്ബർ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സുപ്രഭാതത്തിലെ ' മറിമായം '.

ഇയാൾ ഇന്നലെ രാവിലെ വർക്കല നഗരസഭ സെക്രട്ടറിക്ക് പരാതിയും നൽകി. നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലിൽ നടത്തിയ പരിശോധനയിൽ പുഴുവരിച്ച പരിപ്പ് വർഗങ്ങളും അഴുകിയ പച്ചക്കറിയും സ്റ്റോർ റൂമിൽ പാറ്റ,എലി എന്നിവയേയും കണ്ടെത്തി. തുടർന്ന് ഹോട്ടൽ അടച്ചുപൂട്ടാനും പരിശോധനയ്ക്ക് ശേഷം തുറന്നാൽ മതിയെന്നും ആരോഗ്യ വിഭാഗം നിർദ്ദേശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TEA STALL, HOTEL, SCRUBBER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA