SignIn
Kerala Kaumudi Online
Friday, 17 July 2026 1.31 AM IST

സംസ്ഥാനത്ത് 250 എം.ബി.ബി.എസ് സീറ്റ് വർദ്ധിപ്പിച്ചു

aa

ന്യൂഡൽഹി: നീറ്റ്-യു.ജി.സി പരീക്ഷാ വിവാദം കത്തിനിൽക്കെ ,രാജ്യത്തെ മെഡിക്കൽ കോളജുകളിൽ അടുത്ത അദ്ധ്യയന വർഷത്തേക്ക് 9911 പുതിയ സീറ്റുകൾ അനുവദിച്ച് ദേശീയ മെഡിക്കൽ കമ്മീഷൻ(എൻ.എം.സി). കേരളത്തിൽ പുതുതായി 250 സീറ്റുകളാണ് അനുവദിച്ചത്.എല്ലാം സ്വാശ്രയ മേഖലയിലാണ്.

വയനാട് ഡോ. മൂപ്പൻസ് : 100 സീറ്റ്, പെരിന്തൽമണ്ണ എം.ഇ.എസ്, കൊല്ലം അസീസിയ , തിരുവനന്തപുരം കാരക്കോണം : 50 സീറ്റുകൾ വീതം എന്നിങ്ങനെയാണ് അനുവദിച്ചത്.

ഇതോടെ കേരളത്തിൽ സർക്കാർ-സ്വാശ്രയ മേഖലകളിലായി മെഡിക്കൽ സീറ്റുകളുടെ എണ്ണം 5704 ആയി. 14 സർക്കാർ കോളജുകളിലായി 1855 സീറ്റും, 22 സ്വാശ്രയ കോളജുകളിൽ 3849 സീറ്റും.സ്വകാര്യ മെഡിക്കൽ കോളജുകൾക്ക് പുതിയ സീറ്റുകളുടെ അനുമതി ലഭിക്കുന്നതിനുള്ള ബാങ്ക് ഗാരണ്ടി സമർപ്പിക്കാൻ ഏഴു ദിവസത്തെ സമയം എൻ.എം.സി അനുവദിച്ചിട്ടുണ്ട്. ഇതു പൂർത്തിയായാലുടൻ കൗൺസിലിംഗ് നടപടികൾ ആരംഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MBBS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA