
കോഴിക്കോട്: കോളിയാടി മാർ ബസേലിയോസ് സ്‌കൂളിലെ ഷിഗെല്ല വ്യാപനം സമ്പർക്കത്തിലൂടെയാണോയെന്ന് സംശയമുള്ളതായി ആരോഗ്യമന്ത്രി കെ മുരളീധരൻ. നിലവിൽ രോഗം നിയന്ത്രണവിധേയമാണെന്നും രണ്ട് ദിവസത്തിനകം റിപ്പോർട്ട് ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. കോളിയാടിയിൽ ഷിഗെല്ല രോഗവ്യാപനം രണ്ടാം ഘട്ടത്തിലേക്ക് കടന്നോയെന്ന് ആശങ്ക ഉയരുകയാണ്. നേരത്തേ സ്‌കൂളിലെ കുട്ടികൾക്കും അദ്ധ്യാപകർക്കും മാത്രമാണ് രോഗലക്ഷണങ്ങൾ കണ്ടിരുന്നത്. ഇപ്പോൾ ചില കുട്ടികളുടെ ബന്ധുക്കളിലും രോഗലക്ഷണം കണ്ടതോടെയാണ് സംശയം ഉയർന്നിരിക്കുന്നത്.
കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റിയിൽ നഴ്‌സിംഗ് പോസ്റ്റ് വർദ്ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. 12 എംഎൽഎമാർ അവരുടെ ഫണ്ടിൽ നിന്ന് വെന്റിലേറ്റർ സൗകര്യമുൾപ്പെടെയൊരുക്കും. എംഎൽഎ റിയാസിന്റെ സഹായം നേരിട്ട് അഭ്യർത്ഥിക്കും.
ആശുപത്രിയിലെ പീഡിയാട്രിക് ഐസിയു മൂന്നാം നിലയിലേയ്ക്ക് മാറ്റും. കോക്ളിയാർ ഇംപ്ളാന്റേഷൻ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങാൻ ഉടൻ നടപടി സ്വീകരിക്കും. വെർച്വൽ ഓട്ടോപ്‌സിക്ക് പണം കണ്ടെത്താനായി നടപടി ആരംഭിച്ചു. കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രി എറണാകുളം ജനറൽ ആശുപത്രി മാതൃകയിൽ ഉയർത്തും. ധനകാര്യ വകുപ്പിനോട് കൂടുതൽ ഫണ്ട് ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |