
ന്യൂഡൽഹി: സമൂഹമാദ്ധ്യമങ്ങളിൽ ഉള്ളടക്കം നൽകുന്നവർ ലഹരിവിരുദ്ധ ബോധവത്‌കരണത്തിന് പ്രാധാന്യം നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻകീ ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മികച്ച കണ്ടന്റ് ക്രിയേറ്റർമാർ ധാരാളമുണ്ട്. സമൂഹത്തിന് സഹായകരമാകുന്ന വിധത്തിൽ ലഹരിവിരുദ്ധ ഉള്ളടക്കങ്ങൾ വിവിധ ഭാഷകളിൽ അവർക്ക് സൃഷ്ടിക്കാം.
അവ '#നശാ മുക്ത യുവ' ഹാഷ് ടാഗ് സഹിതം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുക. ഇത്തരം സർഗാത്മക പരിശ്രമങ്ങൾ ഔദ്യോഗിക പരിപാടികളെക്കാൾ ഫലപ്രദമാകും. യുവാക്കളെ ലഹരിയിൽ നിന്ന് അകറ്റിനിറുത്താനുള്ള പ്രവർത്തനത്തിൽ എല്ലാവർക്കും സംഭാവന നൽകാം.
ലഹരിയുടെ ദുഷ്ഫലങ്ങൾ കുടുംബവും സമൂഹവും അനുഭവിക്കുന്നുണ്ട്. യുവ സംഗീതജ്ഞർ,ലഹരിമുക്ത ജീവിതത്തിന്റെ സന്ദേശം നൽകുന്ന ഗാനങ്ങൾ രചിക്കണം. വിദ്യാർത്ഥികളും നാടകസംഘങ്ങളും ലഹരിയുടെ അപകടങ്ങൾക്കൊപ്പം അതിൽ നിന്നുള്ള മോചനവും വിശദീകരിക്കുന്ന ഹൃദയസ്പർശിയായ ചെറു നാടകങ്ങൾ എഴുതണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |