SignIn
Kerala Kaumudi Online
Sunday, 30 August 2026 2.29 AM IST

തൊടുപുഴ വിട്ടുനൽകില്ല: മോൻസ്

1

മൂവാറ്റുപുഴ ജില്ലയ്ക്കായി ഒരു കാരണവശാലും തൊടുപുഴ വിട്ടു നൽകില്ല. തൊടുപുഴ ഇടുക്കിയുടെ ഹൃദയവും ആത്മാവുമാണ്. അത് പറിച്ചെടുക്കാൻ അനുവദിക്കില്ല. പുതിയ ജില്ലാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കേണ്ടത് യു.ഡി.എഫിലാണ്. മൂവാറ്റുപുഴ എം.എൽ.എയായിരുന്ന ജോസഫ് വാഴയ്ക്കൻ മുമ്പ് ഈ വിഷയം നിയമസഭയിൽ ഉന്നയിച്ചിരുന്നതാണ്. മുല്ലപ്പെരിയാർ വിഷയത്തിൽ സമഗ്ര സുരക്ഷാ പരിശോധനാ സമിതി സെപ്തംബർ ഒന്നിന് ഡാമിലെത്തും. സമ്പൂർണ സുരക്ഷാ പരിശോധന നടത്തണമെന്ന് ആവശ്യപ്പെടും. തയ്യാറായില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കും. മുൻ സർക്കാരിന് കേസിൽ വീഴ്ച പറ്റിയതിനാൽ പുതിയ അഭിഭാഷക സംഘത്തെ സുപ്രീംകോടതിയിൽ നിയോഗിച്ചു.

മോൻസ് ജോസഫ്

മന്ത്രി

 പ​ര​സ്യ​ ​ക​ല​ഹം​ ​ജ​ന​ത്തെ അ​ക​റ്റും​

പ​ദ​വി​ക​ൾ​ ​സം​ബ​ന്ധി​ച്ച​ ​പ​ര​സ്യ​ക​ല​ഹം​ ​ഇ​ട​തു​മു​ന്ന​ണി​യി​ൽ​ ​നി​ന്ന് ​ജ​ന​ങ്ങ​ൾ​ ​കൂ​ടു​ത​ൽ​ ​അ​ക​ലു​ന്ന​തി​ന് ​കാ​ര​ണ​മാ​കും.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ​രാ​ജ​യം​ ​സം​ബ​ന്ധി​ച്ച് ​ആ​ഴ​ത്തി​ലു​ള്ള​ ​വി​ല​യി​രു​ത്ത​ലും​ ​തി​രു​ത്ത​ലു​മാ​ണ് ​ഇ​പ്പോ​ഴ​ത്തെ​ ​ആ​വ​ശ്യം.​ ​ഇ​ത​ല്ലാ​തെ​യു​ള്ള​ ​ഏ​ത് ​നി​ല​പാ​ടും​ ​ആ​രു​ടെ​ ​ഭാ​ഗ​ത്തു​നി​ന്ന് ​ഉ​ണ്ടാ​യാ​ലും​ ​അ​ത് ​രാ​ഷ്ട്രീ​യ​ ​ആ​ത്മ​ഹ​ത്യ​യ്ക്ക് ​തു​ല്യ​മാ​യി​രി​ക്കും.​ ​സ​തീ​ശ​ൻ​ ​ന​യി​ക്കു​ന്നു,​ ​ബി.​ജെ.​പി​ ​ഭ​രി​ക്കു​ന്നു​ ​എ​ന്ന​ ​നി​ല​യി​ലാ​ണ് ​കേ​ര​ള​ത്തി​ലെ​ ​കാ​ര്യ​ങ്ങ​ൾ.​ ​മ​ന്ത്രി​മാ​ർ​ ​ഒ​രേ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യി​ ​സം​സാ​രി​ക്കു​ന്ന​ത് ​മ​ന്ത്രി​സ​ഭ​യു​ടെ​ ​കൂ​ട്ടു​ത്ത​ര​വാ​ദി​ത്വ​മി​ല്ലാ​യ്മ​യാ​ണ് ​തെ​ളി​യി​ക്കു​ന്ന​ത്.


 ജോ​സ് ​കെ.​മാ​ണി
കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​(​എം​)​ ​ചെ​യ​ർ​മാൻ

 മു​ഖം​ ​നോ​ക്കാ​തെ ന​ട​പ​ടി​യെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​ര​ത്ത് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​വാ​ഹ​നം​ ​ത​ട​ഞ്ഞ​ ​സം​ഭ​വ​ത്തി​ൽ​ ​സ​ർ​ക്കാ​രും​ ​പാ​ർ​ട്ടി​യും​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​യാ​ണ് ​സ്വീ​ക​രി​ച്ച​ത്.​ ​സം​ഭ​വ​ത്തി​ൽ​ ​ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തി​ട്ടു​ണ്ട്.​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വെ​ന്ന് ​നോ​ക്കാ​തെ​ ​തെ​റ്റ് ​ചെ​യ്ത​വ​ർ​ക്കെ​തി​രെ​ ​നി​ഷ്പ​ക്ഷ​മാ​യ​ ​നി​ല​പാ​ടാ​ണ് ​സ്വീ​ക​രി​ച്ച​ത്.​ ​പ​രി​പാ​ടി​യി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​നി​ർ​ബ​ന്ധി​ക്കു​ന്ന​ ​രീ​തി​യി​ൽ​ ​വ​ഴി​ത​ട​ഞ്ഞ​ത് ​തെ​റ്റാ​യ​ ​ന​ട​പ​ടി​യാ​ണ്.​ ​കെ.​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​നാ​കാ​ൻ​ ​യോ​ഗ്യ​ത​യു​ള്ള​ ​നി​ര​വ​ധി​യാ​ളു​ക​ളു​ണ്ട്.​ ​യാ​തൊ​രു​വി​ധ​ ​ഗ്രൂ​പ്പ് ​വ​ഴ​ക്കു​ക​ളു​മി​ല്ല.


സ​ണ്ണി​ ​ജോ​സ​ഫ്
മ​ന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MONS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA