SignIn
Kerala Kaumudi Online
Saturday, 20 June 2026 9.45 AM IST

മാസപ്പടി കേസ്; എസ്എഫ്ഐഒയുമായി ഇ ഡി ചർച്ച നടത്തും, വീണയുടെ തുടർ ചോദ്യംചെയ്യലിൽ തടസം

READ ENGLISH VERSION
veena

തിരുവനന്തപുരം: സിഎംആർഎൽ - എക്‌സാലോജിക് അന്വേഷണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയുടെ തുടർ ചോദ്യംചെയ്യലിൽ ഇ ഡിക്ക് തടസം. എസ്എഫ്ഐഒ രേഖകൾ ഇനിയും ഇ ഡിയ്ക്ക് ലഭിച്ചില്ല. കോടതി അനുവദിച്ച പത്ത് ദിവസത്തെ സമയം ബുധനാഴ്‌ച അവസാനിച്ചു. രേഖകൾക്കായി എസ്എഫ്ഐഒയുമായി ഇ ഡി ചർച്ച നടത്തും. 134 രേഖകളാണ് ലഭിക്കേണ്ടത്. രേഖകൾ ലഭിച്ച ശേഷം മാത്രമേ വീണയെ വീണ്ടും വിളിപ്പിക്കുന്നതിന്റെ തീയതി തീരുമാനിക്കൂ എന്നാണ് വിവരം.

താൽകാലിക കണ്ടുകെട്ടലിന്റെ തെളിവ് സമാഹരണമാണ് നിലവിൽ ഇ ഡി നടത്തുന്നത്. 242 അക്കൗണ്ടുകളിലായി 18 കോടി രൂപ മരവിപ്പിച്ചിരുന്നു. ഇതിൽ വീണയുടെ രണ്ട് അക്കൗണ്ടും എക്‌സാലോജിക്കിന്റെ ഒരു അക്കൗണ്ടും ഉൾപ്പെടുന്നുണ്ട്. അതേസമയം, വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച ഇ ഡിയ്ക്ക് സിഎംആർഎല്ലുമായുള്ള ഇടപാടിന്റെ രേഖകൾ ഒന്നും കിട്ടിയില്ലെന്നാണ് സൂചന. എന്തെങ്കിലും സുപ്രധാന രേഖകൾ വീണ അന്വേഷണ ഏജൻസിയിൽ നിന്ന് മറച്ചിട്ടുണ്ടോ എന്നറിയാനായിരുന്നു തിരുവനന്തപുരത്തെ എച്ച്ഡിഎഫ്‌സി ബാങ്ക് ശാഖയിലെ ലോക്കർ തുറന്ന് പരിശോധിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VEENA VIJAYAN, MONTHLY PAY OFF CASE, ED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA