SignIn
Kerala Kaumudi Online
Wednesday, 16 September 2026 9.36 PM IST

ദമ്പതികളും മൂന്ന് മക്കളും മരിച്ചനിലയിൽ, നാട്ടുകാർ വാതിൽ പൊളിച്ചുക‌ടന്നപ്പോൾ കണ്ടത് പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളെ സ്റ്റെയർ കേസിൽ കെട്ടിത്തൂക്കിയിരിക്കുന്നത്

shaji

കണ്ണൂർ: ഒരു വീട്ടിലെ അഞ്ചുപേരെ മരിച്ചനിലയിൽ കണ്ടെത്തി. ദമ്പതികളെയും മൂന്ന് കുട്ടികളെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കണ്ണൂർ ചെറുപുഴ വാടിച്ചാലിലാണ് സംഭവം.

ശ്രീജ, ഭർത്താവ് ഷാജി, ശ്രീജയുടെ ആദ്യ വിവാഹത്തിലെ കുട്ടികളായ സുജിൻ (12), സൂരജ് (10), സുരഭി (എട്ട്) എന്നിവരാണ് മരിച്ചത്. രണ്ടാഴ്‌ച മുൻപാണ് ശ്രീജയും ഷാജിയും വിവാഹിതരായത്. ഷാജിയ്ക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഇയാൾ ആദ്യ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടിയിട്ടില്ല. കുടുംബവഴക്കാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

വീടിന്റെ വാതിൽ തുറക്കാതിരുന്നതും ആരെയും പുറത്തുകാണാത്തതും ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വാതിൽ തള്ളിത്തുറന്ന് അകത്തുകടന്നപ്പോഴാണ് മൃതദേഹങ്ങൾ കാണുന്നത്. കുട്ടികളെ വീട്ടിലെ സ്റ്റെയർ കേസിൽ കെട്ടിത്തൂക്കിയതിനുശേഷം ശ്രീജയും ഷാജിയും ഒരേ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEATH, MOTHER, THREE DAUGHTERS, FRIEND, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA