SignIn
Kerala Kaumudi Online
Wednesday, 08 July 2026 5.45 PM IST

'വി ഡി സതീശൻ ഭരിക്കുന്നത് മോദിക്കും അദാനിക്കും വേണ്ടി, സിപിഎമ്മിന് അദാനിയുമായി ഒരു ഡീലും ഇല്ല'

mv-govindhan
എംവി ഗോവിന്ദൻ

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷവിമർശനങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. നരേന്ദ്രമോദിക്കും അദാനിക്കുംവേണ്ടി ഭരിക്കുന്ന മുഖ്യമന്ത്രിയായി സതീശൻ മാറിയെന്ന് എംവി ​ഗോവിന്ദൻ ആരോപിച്ചു. അദാനിയുമായി ഒരു ഡീലും സിപിഎം ഉണ്ടാക്കിയിട്ടില്ലെന്ന് പറ‌ഞ്ഞ അദ്ദേഹം ഇനിയുണ്ടാക്കാൻ ഉദ്ദേശമില്ലെന്നും വ്യക്തമാക്കി.

എംവി ഗോവിന്ദന്റെ വാക്കുകൾ

''വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ അഭിമാനപദ്ധതിയാണ്. സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ സ്വകാര്യകമ്പനിക്ക് അടിയറവ് വയ്ക്കുന്ന നിലപാടിനെയാണ് സിപിഎമ്മും എൽഡിഎഫും എതിർത്തത്. അദാനിയുമായുള്ള രഹസ്യ ഉടമ്പടികൾക്ക് ഇടിനിലക്കാരനാകുന്ന സതീശന്റെ നിലപാടിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ​ഗാന്ധി അഭിപ്രായം പറയണം. മുഖ്യമന്ത്രിയാകുന്നതിന് മുൻപ് സതീശൻ ചാർ‍ട്ടേർഡ് ഫ്ലൈറ്റിൽ മം​ഗലാപുരത്തേക്ക് പോയി ചർച്ച നടത്തിയിരുന്നു. ഈ മം​ഗളൂരു യാത്രയിൽ രാഹുൽ​ഗാന്ധി പ്രതികരിക്കണം.

കേരളം ഭരിക്കുന്നത് ബിജെപി അല്ല എന്ന് ഓർമിപ്പിച്ചത് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാലാണ്. സതീശനെയാണ് വേണു​ഗോപാൽ വിരൽചൂണ്ടിയത്. യു‍ഡിഎഫ് സർക്കാർ നടപ്പാക്കുന്നത് തങ്ങളുടെ പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങളാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞിരുന്നു. ധവളപത്രത്തിലും ബഡ്ജറ്റിലും സമ്പൂർണ സ്വകാര്യവൽക്കരണ നീക്കം സർക്കാർ നടത്തിയതിനെ ബിജെപി സ്വാ​ഗതം ചെയ്തു.

വീര്യംകുറഞ്ഞ മദ്യത്തിനുള്ള നികുതി 251 ശതമാനത്തിൽനിന്ന് 120 ശതമാനമായി എന്തിനാണ് കുറച്ചത് എന്നതിൽ മുഖ്യമന്ത്രി ഇതുവരെ ഉത്തരം നൽകിയിട്ടില്ല. നിയമസഭ പാസാക്കിയതോടെ ഈ മദ്യം വിൽക്കില്ല എന്ന് തീരുമാനിച്ചാൽപോലും മദ്യക്കമ്പനികൾക്ക് കോടതികളിൽനിന്ന് അനുകൂല ഉത്തരവ് ലഭിക്കാൻ സാദ്ധ്യതയായി എന്നാണ് എക്സൈസ് മന്ത്രിതന്നെ പറഞ്ഞത്. സർക്കാരിന്റെ ഈ തീരുമാനത്തിന്റെ ​ഗുണഭോക്താക്കൾ മദ്യമുതലാളിമാർ തന്നെയാണ്''.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VDSATHEESAN, MV GOVINDAN, NARENDRAMODI, BJP, UDF, CPM, ADANI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA