SignIn
Kerala Kaumudi Online
Saturday, 29 August 2026 12.38 AM IST

കാണാമറയത്ത് 320 ഇന്ത്യക്കാർ

f

ന്യൂഡൽഹി: നേപ്പാൾ മിന്നൽ പ്രളയത്തിൽപ്പെട്ടുപോയ 320 ഇന്ത്യക്കാരെ കുറിച്ച് സൂചനയില്ല. മാനസസരോവ‌ർ തീർത്ഥാടനത്തിന് കോയമ്പത്തൂർ ഇഷാ ഫൗണ്ടേഷനിൽ നിന്നു പോയവർ അടക്കം 100 ഇന്ത്യൻ വംശജരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ടിബറ്റൻ മേഖലയിൽ കുടുങ്ങിയ 200 പേരിൽ 96 പേർ നേപ്പാളിലെത്തിയെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു.ചൈനയുടെ ഭാഗത്ത് കുടുങ്ങിയ 400ൽപ്പരം ഇന്ത്യക്കാർ സുരക്ഷിതരാണ്. അവരെ തിരികെയെത്തിക്കാൻ ബീജിംഗിലെ ഇന്ത്യൻ എംബസി ശ്രമിക്കുകയാണ്.

ദുരന്തത്തിൽ 547 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. മരണ സംഖ്യ ഉയർന്നേക്കാം. 1500 പേരെ കണ്ടെത്താനുണ്ട്.

കാണാതായ ഇന്ത്യക്കാരിൽ ത്രിശൂലി വൈദ്യുതി പദ്ധതിയുടെ സൈറ്റിൽ ജോലി ചെയ്യുന്നവരും ഉൾപ്പെടുന്നു. തുരങ്കത്തിൽ കുടുങ്ങിയെന്നാണ് സംശയം. 63 ഇന്ത്യൻ ജോലിക്കാരെ രക്ഷിച്ചിരുന്നു. 350ൽപ്പരം പേരെ നേപ്പാൾ കരസേന പുറത്തെത്തിച്ചെങ്കിലും നൂറോളം പേർ കുടുങ്ങികിടക്കുകയാണ്.

അതേസമയം, തമിഴ് നാട്ടിൽ നിന്നുള്ള 21 മാനസസരോവ‌ർ തീർത്ഥാടകരെ ഇന്നലെ രാജ്യത്ത് തിരികെയെത്തിച്ചു.

നേപ്പാളുമായി അതിർത്തി പങ്കിടുന്ന ഉത്തർപ്രദേശിലെയും ബീഹാറിലെയും മേഖലകളിൽ ജാഗ്രത തുടരുന്നു.

രക്ഷിച്ച ഇന്ത്യക്കാരുടെ അടക്കം വിവരങ്ങൾ നേപ്പാൾ ദുരന്ത നിവാരണ അതോറിട്ടിയുടെ //ndrrma.gov.np/np/rescue സൈറ്റിൽ ലഭ്യമാണ്.

ബെയ്‌ലി പാലങ്ങൾക്ക്

ഇന്ത്യൻ സാമഗ്രികൾ

 നേപ്പാളിന്റെ അഭ്യർത്ഥന മാനിച്ച് ബെയ്‌ലി പാലങ്ങൾക്കുള്ള സാമഗ്രികൾ ഇന്ത്യ അയച്ചുകൊടുത്തു. 10 ടൺ ദുരിതാശ്വാസ സാമഗ്രികൾ കൂടി ഇന്നലെ അയച്ചു. 57.5 ടൺ സാമഗ്രികളാണ് ഇതുവരെ കൈമാറിയത്

 വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ അദ്ധ്യക്ഷതയിൽ ന്യൂഡൽഹിയിൽ സ്ഥിതിഗതികൾ വിലയിരുത്തി. ഓൺലൈനായി കാഡ്മണ്ഡുവിലെയും ബീജിംഗിലെയും ഇന്ത്യൻ സ്ഥാനപതികൾ പങ്കെടുത്തു

 ഇതുവരെ രക്ഷിച്ച ഇന്ത്യക്കാരുടെ അടക്കം വിവരങ്ങൾ നേപ്പാൾ ദുരന്ത നിവാരണ അതോറിട്ടിയുടെ https://ndrrma.gov.np/np/rescue സൈറ്റിൽ ലഭ്യമാണ്

കണ്ടെത്താൻ 8

മലയാളികളും

നേപ്പാളിലും ടിബറ്റിലുമായി കുടുങ്ങിയ 60 മലയാളികൾ സുരക്ഷിതരെന്ന് നോർക്ക. ഏട്ടു പേരെ കണ്ടെത്താനായിട്ടില്ല. കൈലാസ യാത്രയ്ക്ക് പോയി കുടുങ്ങിയ 19 കേരളീയരടങ്ങുന്ന 23 അംഗ സംഘം ഇന്ന് കാഠ്മണ്ഡുവിലെത്തും. ചിലർ ഡാർജിലിംഗിൽ എത്തിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEPAL FLODD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA