SignIn
Kerala Kaumudi Online
Saturday, 20 June 2026 7.51 AM IST

ബഹിഷ്കരണ നിർദ്ദേശം തള്ളി കോൺഗ്രസ്, മുസ്ലിംലീഗ് നേതാക്കൾ നവകേരള സദസിൽ,​ പിന്നാലെ നടപടി

READ ENGLISH VERSION
d

കോഴിക്കോട് : യു.ഡി.എഫിന്റെ ബഹിഷ്കരണ ആഹ്വാനം തള്ളി കോൺഗ്രസ്,​ മുസ്ലിംലീഗ് നേതാക്കൾ നവകേരള സദസിന്റെ ഭാഗമായി സംഘടിപ്പിച്ച യോഗത്തിൽ പങ്കെടുത്തു. ഓമശേരിയിൽ നവകേരള സദസിനോട് അനുബന്ധിച്ച് നടന്ന പ്രഭാതയോഗത്തിലാണ് കോൺഗ്രസിന്റെയും ലീഗിന്റെയും നേതാക്കൾ പങ്കെടുത്തത്.

കോൺഗ്രസ് നേതാവും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനുമായ എൻ. അബുബേക്കർ,​ മുസ്ലിംലീഗ് കൊടുവള്ളി നിയോജക മണ്ഡലം സെക്രട്ടറി യു.കെ.ഹുസൈൻ ,​ മുസ്ലീംലീഗ് കട്ടിപ്പാറ പഴവണ വാർഡ് പ്രസിഡന്റ് മൊയ്‌തു മുട്ടായി എന്നിവരാണ് പ്രഭാത യോഗത്തിൽ പങ്കെടുത്തത്. മൊയ്തു മുട്ടായി ചുരം സംരക്ഷണ സമിതി പ്രസിഡന്റു കൂടിയാണ്. ചുരത്തിന്റെ വികസന കാര്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്താനാണ് യോഗത്തിൽ പങ്കെടുത്തത് എന്നാണ് മൊയ്‌തു മുട്ടായിയുടെ വിശദീകരണം.

അതേസമയം പാർട്ടിനിർദ്ദേശം ലംഘിച്ചതിന് രണ്ട് പേരെയും മുസ്ലിം ലീഗ് നേതൃത്വം അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. പാർട്ടി നിർ‌ദ്ദേശം ലംഘിച്ചതിനാണ് സസ്പെൻഷനെന്ന് മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു. സദസിൽ പങ്കെടുത്ത എൻ. അബുബേക്കറിനെ കോൺഗ്രസും സസ്പെൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NAVAKERALA SADAS, MUSLIM LEAGUE, CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA