SignIn
Kerala Kaumudi Online
Monday, 22 June 2026 1.09 AM IST

നീറ്റ് പുനഃപരീക്ഷ: ചോദ്യങ്ങൾ കടുപ്പം

READ ENGLISH VERSION
1

തിരുവനന്തപുരം/ന്യൂ​ഡ​ൽ​ഹി:​ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് വീണ്ടും നടത്തിയ നീറ്റ് യു.ജി പരീക്ഷയിൽ ചോദ്യങ്ങൾ കടുപ്പം. നേരിട്ട് ഉത്തരം കണ്ടുപിടിക്കേണ്ട ചോദ്യങ്ങൾ കുറച്ചും വ്യത്യസ്ത പഠന മേഖലകളെ ബന്ധിപ്പിക്കുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തിയുമായിരുന്നു പരീക്ഷ.

ഫിസിക്സിന്റെയും ബയോളജിയുടെയും പ്രയോഗങ്ങൾ കെമിസ്ട്രിയിൽ വന്നു. ഇത്തരം വ്യത്യസ്ത പഠന മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചോദ്യങ്ങൾ മുൻകാലങ്ങളിൽ അപൂർവമായിരുന്നു. ചിന്തിച്ച് ഉത്തരം കണ്ടെത്താൻ കഴിയുന്ന തരത്തിലായിരുന്നു ചോദ്യങ്ങളിൽ ഭൂരിഭാഗവും. ഫിസിക്സിലും കെമിസ്ട്രിയിലുമായിരുന്നു ഇത്തരത്തിലുള്ള ചോദ്യങ്ങൾ കൂടുതൽ. മൂന്നേകാൽ മണിക്കൂറിനുള്ളിൽ ഉത്തരമെഴുതി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നായിരുന്നു വിദ്യാർത്ഥികളുടെ പ്രതികരണം. സു​ര​ക്ഷ​ ​ഉ​റ​പ്പാ​ക്കാ​ൻ​ ​സൈ​ന്യ​ത്തി​ന്റെ​ ​സ​ഹാ​യം​ ​വ​രെ​ ​തേ​ടി​യ​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ,​ ​പ​രീ​ക്ഷ​ ​പ്ര​ശ്ന​ങ്ങ​ളി​ല്ലാ​തെ​ ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​സാ​ധി​ച്ച​തി​ന്റെ​ ​ആ​ശ്വാ​സ​ത്തി​ലാ​ണ്.​ 2.79​ ​ല​ക്ഷ​ത്തി​ല​ധി​കം​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ​ഇ​ന്ന​ലെ​ ​ഉ​ച്ച​യ്ക്ക് 2​ ​മു​ത​ൽ​ ​വൈ​കു​ന്നേ​രം​ 5​:15​ ​വ​രെ​ ​ന​ട​ന്ന​ ​പു​നഃ​പ​രീ​ക്ഷ​ ​എ​ഴു​തി​യ​ത്.

അതേസമയം ബയോളജി ചോദ്യപേപ്പർ ബുദ്ധിമുട്ടിച്ചില്ല. കഴിഞ്ഞ തവണ ഒഴിവാക്കിയിരുന്ന മാതൃകയിലുള്ള ചോദ്യങ്ങൾ ഇടംപിടിച്ചു. പരസ്പര ബന്ധമുള്ള പ്രസ്താവനകൾ നൽകിയ ശേഷം ഏതാണ് ശരിയെന്ന് കണ്ടെത്തുക, ഉത്തരത്തിനെ പിന്തുണയ്ക്കുന്ന ചോദ്യമേത് എന്ന് കണ്ടെത്തുക എന്നീ മാതൃകയിലുള്ള ചോദ്യങ്ങൾ റദ്ദാക്കിയ പരീക്ഷയിലുണ്ടായിരുന്നില്ല. ഫിസിക്സിലും കെമിസ്ട്രിയിലും ഗ്രാഫ് ടൈപ്പ് ചോദ്യങ്ങൾ വന്നു. ഒരു വിഷയത്തിന് അതേ വിഷയത്തിൽ നിന്നു മാത്രം ചോദ്യം ചോദിക്കുകയെന്ന രീതിയാണ് മുമ്പുണ്ടായിരുന്നത്. റദ്ദാക്കിയ പരീക്ഷയുമായി താരതമ്യം ചെയ്യുമ്പോൾ നിലവാരമുള്ള ചോദ്യങ്ങളാണ് പുനഃപരീക്ഷയ്ക്ക് ഉൾപ്പെടുത്തിയതെന്ന് എൻട്രൻസ് പരിശീലന രംഗത്തെ വിദഗ്ദ്ധർ പറഞ്ഞു. കനത്ത സുരക്ഷയിലാണ് പരീക്ഷ നടന്നത്. ഓരോ കേന്ദ്രത്തിലും പത്തിലധികം ഉദ്യോഗസ്ഥരെ അധികമായി വിന്യസിച്ചിരുന്നു. റദ്ദാക്കിയ പരീക്ഷയ്ക്ക് കേരളത്തിൽ നിന്നും 1.1 ലക്ഷം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ഇത്തവണ വിദ്യാർത്ഥികളുടെ എണ്ണം കുറവായിരുന്നു.

​ ​​ ​​ ​മാ​തൃ​ക​യാ​യി​ ​പ്ര​ധാ​ന​മ​ന്ത്രി​

നീ​റ്റ് ​യു​ജി​ ​പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​യാ​ത്ര​യ്‌​ക്ക് ​ത​ന്റെ​ ​വാ​ഹ​ന​വ്യൂ​ഹം​ ​ഗ​താ​ഗ​ത​ ​ത​ട​സം​ ​ഉ​ണ്ടാ​ക്കാ​തി​രി​ക്കാ​ൻ​ ​ഡ​ൽ​ഹി​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​കാ​ത്തി​രു​ന്ന് ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി.​ ​കൊ​ൽ​ക്ക​ത്ത​ ​അ​ന്താ​രാ​ഷ്‌​ട്ര​ ​യോ​ഗാ​ ​ദി​ന​ ​പ​രി​പാ​ടി​യി​ൽ​ ​പ​ങ്കെ​ടു​ത്ത് ​ഡ​ൽ​ഹി​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​എ​ത്തി​യ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​പു​റ​ത്തി​റ​ങ്ങി​യി​ല്ല.​ ​നീ​റ്റ് ​എ​ഴു​തു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ത​ന്റെ​ ​യാ​ത്ര​ ​ത​ട​സ​മാ​ക​രു​തെ​ന്ന് ​അ​ദ്ദേ​ഹം​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി. രണ്ടിന് ശേഷമാണ് അദ്ദേഹം യാത്ര ആരംഭിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA