SignIn
Kerala Kaumudi Online
Sunday, 30 August 2026 1.35 AM IST

നേപ്പാളിൽ കുടുങ്ങിയ 36 അംഗ മലയാളിസംഘം ഇന്ന് വീടുകളിലെത്തും

a

കാസർകോട്: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ 36 അംഗ മലയാളി സംഘം ഇന്ന് വീടുകളിലെത്തും.

ഇന്നലെ രാവിലെ അതിർത്തി കടന്ന സംഘം ഉത്തർപ്രദേശിലെ ഗൊരഖ്പുർ വിമാനത്താവളത്തിലെത്തി. ഗൊരഖ്പുരിൽ നിന്നും ഉച്ചയ്ക്ക് 2.50നുള്ള വിമാനത്തിൽ ബംഗളൂരുവിലേക്ക് തിരിച്ചു. കാസർകോട് നിന്നുള്ളവർ ബംഗളൂരുവിൽ നിന്ന് ട്രെയിനിൽ ഇന്ന് രാവിലെ നാട്ടിലെത്തും.

എറണാകുളം, തൃശൂർ ജില്ലകളിലുള്ളവർ വിമാനത്തിൽ നെടുമ്പാശ്ശേരിയിലെത്തും.

നേപ്പാൾ അതിർത്തിയിൽ നിന്നും നൂറ് കിലോമീറ്ററോളം സഞ്ചരിച്ചാണ് ട്രാവലറിൽ ഇവർ വിമാനത്താവളത്തിൽ എത്തിയത്.പെരിയ പോളിടെക്നിക്കിലെ അദ്ധ്യാപകനും ചെറുവത്തൂർ സ്വദേശിയുമായ രാജൻ, അദ്ധ്യാപകനും എഴുത്തുകാരനുമായ അനിൽ നീലാംബരി, മുൻ എസ്.ഐ പ്രദീപ് കുമാർ, കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്ഥൻ എം.കരുണാകരൻ, മുഴക്കോം സ്വദേശി രാജീവൻ എന്നിവരാണ് കാസർകോട് നിന്നുള്ള യാത്രാസംഘത്തിലുള്ളത്. പയ്യന്നൂർ സ്വദേശിയായ രണ്ടു വനിതകൾ അടക്കം കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ളവരും സംഘത്തിലുണ്ട്.

യാത്ര കൊടുംകാട്ടിലൂടെ

എറണാകുളത്തെ ഒരു ട്രാവൽ ഏജൻസി വഴി ഈ മാസം 23 നാണ് 36 പേർ നേപ്പാളിലേക്ക് വിനോദയാത്ര പോയത്. സ്ഥലങ്ങൾ സന്ദർശിച്ച ശേഷം 25 ന് കാഠ്മണ്ഡുവിൽ എത്തിയ ഇവർ അവിടെ തുടരുകയായിരുന്നു. കാഠ്മണ്ഡുവിൽ നിന്നും പൊഖാറയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപ്രതീക്ഷിതമായി മിന്നൽപ്രളയം ഉണ്ടായത്. തുടർന്ന്, മറ്റൊരു വഴിയിലെ കൊടുംകാട്ടിലൂടെയാണ് ഇവർ യാത്ര തുടർന്നത്. വെളിച്ചം പോലുമില്ലാത്ത കാട്ടിൽ മണിക്കൂറുകളോളമാണ് സംഘം ചെലവഴിച്ചത്. വാഹനത്തിൽ ബാക്കിയുണ്ടായിരുന്ന ആപ്പിൾ കഴിച്ചാണ് വിശപ്പടക്കിയത്. ഒടുവിൽ അതിർത്തി കടന്നപ്പോഴാണ് ശ്വാസം നേരെ വീണതെന്ന് സംഘാംഗമായ അനിൽ നീലാംബരി പറഞ്ഞു.

​എ​വി​ടെ​ ​അ​വ​ർ​?​

കാ​ണാ​താ​യ​വ​രെ​ ​തേ​ടി​ ​ബ​ന്ധു​ക്ക​ൾ​ ​ആ​ശു​പ​ത്രി​ക​ളി​ലും​ ​ദു​ര​ന്ത​മേ​ഖ​ല​ക​ളി​ലും​ ​ക​ണ്ണീ​രോ​ടെ​ ​അ​ല​യു​ക​യാ​ണ്.​ ​നു​വാ​കോ​ട്ടി​ലെ​ ​ക​ര​സേ​നാ​ ​ക്യാ​മ്പി​നു​ ​മു​ന്നി​ൽ​ ​ഉ​റ്റ​വ​രെ​ ​തി​രി​കെ​ ​ല​ഭി​ക്കു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ൽ​ ​നൂ​റു​ക​ണ​ക്കി​ന് ​പേ​രാ​ണ് ​എ​ത്തു​ന്ന​ത്.​ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ​ ​ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​ ​ഹെ​ലി​കോ​പ്റ്റ​റു​ക​ൾ​ ​ഓ​രോ​ ​ത​വ​ണ​ ​അ​വി​ടേ​ക്ക് ​വ​രു​മ്പോ​ഴും​ ​ക​ണ്ണു​ക​ളി​ൽ​ ​പ്ര​തീ​ക്ഷ​യു​ടെ​ ​വെ​ളി​ച്ചം.​ ​ഇ​ല്ലെ​ന്നു​ ​അ​റി​യു​മ്പോ​ൾ​ ​തോ​രാ​ക്ക​ണ്ണീ​ർ.

​പ്ര​കീ​ർ​ത്തി​ച്ച് ​നേ​പ്പാൾ

ഇ​ന്ത്യ​യു​ടെ​ ​സ​ഹാ​യ​ങ്ങ​ളെ​ ​നേ​പ്പാ​ൾ​ ​പ്ര​സി​ഡ​ന്റ് ​രാ​മ​ച​ന്ത്ര​ ​പൗ​ദെ​ൽ​ ​പ്ര​കീ​ർ​ത്തി​ച്ചു.​ ​ഇ​ന്ത്യ​യ്‌​ക്ക് ​ന​ന്ദി​ ​പ​റ​ഞ്ഞു.​ ​'​അ​സാ​ധാ​ര​ണ​മാം​ ​വി​ധം​ ​ഉ​ദാ​ര​മെ​ന്ന്'​ ​നേ​പ്പാ​ൾ​ ​ധ​ന​കാ​ര്യ​മ​ന്ത്രി​ ​സ്വ​‌​ർ​ണിം​ ​വാ​ഗ്‌​ലെ​ ​പ്ര​തി​ക​രി​ച്ചു.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEPAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA