SignIn
Kerala Kaumudi Online
Tuesday, 30 June 2026 11.27 PM IST

കോഴിക്കോട്ട് വീണ്ടും നിപ ബാധയെന്ന് സംശയം, രോഗലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ

READ ENGLISH VERSION
nipah

കോഴിക്കോട് : കോഴിക്കോട്ട് വീണ്ടും നിപ രോഗബാധയെന്ന് സംശയം നിപ രോഗലക്ഷണങ്ങളോടെ ഒരാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫറോക്ക് സ്വദേശിയായ ഇയാളുടെ സ്രവം പി.സി.ആർ പരിശോധനയ്ക്ക് അയച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു.

അതേസമയം കോളിയാടി മാർ ബസേലിയോസ് സ്‌കൂളിലെ ഷിഗെല്ല വ്യാപനം സമ്പർക്കത്തിലൂടെയാണോ

എന്ന് സംശയമുള്ളതായി കെ. മുരളീധരൻ പറഞ്ഞു. നിലവിൽ രോഗം നിയന്ത്രണവിധേയമാണെന്നും രണ്ട് ദിവസത്തിനകം റിപ്പോർട്ട് ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. കോളിയാടിയിൽ ഷിഗെല്ല രോഗവ്യാപനം രണ്ടാം ഘട്ടത്തിലേക്ക് കടന്നോയെന്ന് ആശങ്ക ഉയരുകയാണ്. നേരത്തേ സ്‌കൂളിലെ കുട്ടികൾക്കും അദ്ധ്യാപകർക്കും മാത്രമാണ് രോഗലക്ഷണങ്ങൾ കണ്ടിരുന്നത്. ഇപ്പോൾ ചില കുട്ടികളുടെ ബന്ധുക്കളിലും രോഗലക്ഷണം കണ്ടതോടെയാണ് സംശയം ഉയർന്നിരിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റിയിൽ നഴ്സിംഗ് പോസ്റ്റ് വർദ്ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു .


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NIPAH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA