SignIn
Kerala Kaumudi Online
Sunday, 13 September 2026 9.41 PM IST

ജനങ്ങൾക്ക് ആശ്വാസം: ഇന്ന് പവർകട്ട് ഉണ്ടായേക്കില്ല,​ 1024 മെഗാ വാട്ട് വൈദ്യുതി ലഭ്യമായെന്ന് മന്ത്രി

READ ENGLISH VERSION
powercut

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കില്ല. റിയൽ ടൈം മാർക്കറ്റിൽ നിന്ന് 1024 മെഗാവാട്ട് വൈദ്യുതി ലഭിച്ചതിനാൽ കേരളത്തിൽ ഇന്ന് പവർകട്ടിന് സാദ്ധ്യതയില്ലെന്ന് വൈദ്യുതി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് വൈദ്യുതിയുടെ ഉപഭോഗത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. വെള്ളിയാഴ്ചത്തെ അപേക്ഷിച്ച് ഇന്നലെ മൊത്തം വൈദ്യുതി ഉപഭോഗം രണ്ട് ദശലക്ഷം യൂണിറ്റ് കുറഞ്ഞു. വെള്ളിയാഴ്ച മൊത്തം 96.4 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ച സ്ഥാനത്ത് ഇന്നലെ ഉപഭോഗം 94.94 ദശലക്ഷം ആയിരുന്നു. പീക്ക് സമയങ്ങളിലെ വൈദ്യുതി ഉപയോഗത്തിലും കുറവുണ്ടായി.

അതിനിടെ വൈദ്യുതി പ്രതിസന്ധി നേരിടാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടുന്നതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി കെ.എസ്.ഇ.ബി ചർച്ച നടത്തും. ഇതിനായി ബോർഡ് ഡയറക്ടർമാർ നാളെ യാത്രതിരിക്കും. രാവിലെ ചേർന്ന ഡയറക്ടർ ബോർഡ് അംഗങ്ങളുടെ യോഗത്തിലായിരുന്നു തീരുമാനം. മഹാരാഷ്ട്ര,​ യു.പി,​ പഞ്ചാബ്,​ ബീഹാർ എന്നീ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയാണ് ലക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POWERCUT, KERALA POWER CUT, KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA