SignIn
Kerala Kaumudi Online
Monday, 31 August 2026 1.56 AM IST

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി ക്രിസ്‌ ഗെയ്‌ൽ

a

കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളി പള്ളിയിലെ കല്ലറയിൽ പുഷ്പാർച്ചന നടത്തി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ൽ. തിരുവനന്തപുരത്തുനിന്ന് ഹെലികോപ്ടറിലാണ് ഗെയ്ൽ പുതുപ്പള്ളിയിലെത്തിയത്. ചാണ്ടി ഉമ്മൻ എം.എൽ.എ, സഹോദരി മറിയ ഉമ്മൻ, പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് ചാണ്ടി ഉമ്മൻ ഡ്രൈവ് ചെയ്ത വാഹനത്തിലായിരുന്നു ഗെയ്ൽ പള്ളിയിലേക്ക് പോയത്. പുഷ്പാർച്ചനയ്ക്ക് ശേഷം സ്വീകരണവേദിയായ പുതുപ്പള്ളിയിലെ ജോർജിയൻ പബ്ലിക് സ്‌കൂളിലെത്തി. വെന്നിമല സാംസ്‌കാരിക കേന്ദ്രത്തിന്റെ പ്രഖ്യാപനവും നടത്തി. പുതുപ്പള്ളിയിലെ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന മൈതാനവും ഗെയ്ൽ സന്ദർശിച്ചു. ഉച്ചകഴിഞ്ഞ് 2.10 ഓടെ തിരുവനന്തപുരത്തേക്ക് മടങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OOMEN CHANDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA