തിരുവനന്തപുരം: ഒ.ടി.ടിയിൽ കൂടുതൽ ഉള്ളടക്കങ്ങളും സേവനങ്ങളും ഉൾപ്പെടുത്തി പ്ലാറ്റ്‌ഫോം വിപുലീകരിക്കുമെന്ന് കെ-ഫോൺ. നിലവിൽ 5,000ത്തിലധികം ഉപഭോക്താക്കളിലേക്ക് സേവനം എത്തിച്ചതോടെയാണ് കൂടുതൽ ഉപഭോക്താക്കളിലേക്ക് സേവനം വ്യാപിപ്പിക്കുന്നത്. പത്ത് മാസങ്ങൾക്ക് മുമ്പാണ് ഒ.ടി.ടി സേവനം തുടങ്ങിയത്.
നിരവധി ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും ഡിജിറ്റൽ ടി.വി ചാനലുകളും ഒരൊറ്റ സേവനത്തിലൂടെ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതാണ് കെ-ഫോൺ ഒ.ടി.ടിയെ ശ്രദ്ധേയമാക്കുന്നത്. ആമസോൺ പ്രൈം ലൈറ്റ്,ജിയോ ഹോട്ട്സ്റ്റാർ,സോണി ലിവ്,ഫാൻകോഡ്,സീ5,ജിയോ സാവൻ,ട്രാവൽ എക്സ്പി തുടങ്ങിയവ ഉൾപ്പെടെ 29 ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളാണ് കെ-ഫോൺ ലഭ്യമാകുന്നത്. കൂടാതെ 350ലധികം ഡിജിറ്റൽ ടി.വി ചാനലുകളും സിനിമകൾ,വെബ് സീരീസുകൾ,വിനോദ പരിപാടികൾ,കുട്ടികൾക്കായുള്ള ഉള്ളടക്കങ്ങൾ,സംഗീതം,കായിക പരിപാടികൾ തുടങ്ങിയവയും പ്ലാറ്റ്‌ഫോമിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |