SignIn
Kerala Kaumudi Online
Wednesday, 30 September 2026 1.16 AM IST

പോക്സോ കേസ് അതിജീവിതകളെ സംരക്ഷണകേന്ദ്രത്തിൽ നിന്ന് കാണാതായി

p

പാലക്കാട്: പോക്സോ കേസിലെ അതിജീവിതകളായ 16 വയസുള്ള രണ്ടുപേരെ പാലക്കാട് സംരക്ഷണകേന്ദ്രത്തിൽ നിന്ന് കാണാതായി. സർക്കാരിന്റെ മേൽനോട്ടത്തിൽ സ്വകാര്യ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സംരക്ഷണകേന്ദ്രത്തിൽ നിന്നാണ് പെൺ കുട്ടികളെ കാണാതായത്. തിങ്കളാഴ്ച രാത്രിയോടെയാണ് കുട്ടികളെ കാണാതായ വിവരം അധികൃതർ അറിയുന്നത്. സംഭവത്തിൽ കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊല്ലങ്കോട്, മങ്കര പൊലീസ് സ്റ്റേഷൻ പരിധികളിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസുകളിലെ അതിജീവിതകളാണിവർ. മാസങ്ങൾക്ക് മുമ്പും ഇവിടെ നിന്ന് സമാനമായ രീതിയിൽ മൂന്ന് പെൺകുട്ടികളെ കാണാതാവുകയും മണിക്കൂറുകൾക്കകം പൊലീസ് കണ്ടെത്തുകയും ചെയ്തിരുന്നു. പെൺകുട്ടികൾ ജില്ല വിട്ടുപോയിട്ടില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംരക്ഷണകേന്ദ്രത്തിലെയും പരിസരപ്രദേശങ്ങളിലെയും സി.സി.ടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POKSO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA