
തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്നലെ രാത്രി വൈദ്യുതി മുടങ്ങി. പുറത്തുനിന്നും വൈദ്യുതി ലഭിച്ചതിനാൽ നാല് ദിവസമായി കട്ടില്ലായിരുന്നു. ഇന്നലെ അധിക വൈദ്യുതി ലഭിക്കാത്തതിനെത്തുടർന്ന് 700 മെഗാവാട്ടിന്റെ കുറവുണ്ടായി. മദ്ധ്യപ്രദേശിൽനിന്നും സ്വാപ്പ് പ്രകാരം ലഭ്യമായിരുന്ന 200 മെഗാവാട്ടും ലഭിച്ചില്ല. 50 മെഗാവാട്ട് വൈദ്യുതി ഹരിയാനയിൽനിന്നും കിട്ടിയിരുന്നു. എന്നാൽ,ഉത്തരേന്ത്യയിൽ വൈദ്യുതി ആവശ്യകത ഇന്നലെ ഉയർന്ന നിലയിലായിരുന്നതിനാൽ പവർ എക്‌സ്‌ചേഞ്ചിൽ വൈദ്യുതി കിട്ടാത്ത സ്ഥിതിയുണ്ടായി. ഗ്രിഡ് ഫ്രീക്വൻസി കുറഞ്ഞിരുന്നു.
നിരക്ക് വർദ്ധിപ്പിച്ചേക്കും
ഉയർന്ന വിലയ്ക്ക് പുറത്തു നിന്ന് വൈദ്യുതി വാങ്ങുന്നതിന്റെ ഫലമായി നിരക്ക് വർദ്ധനയുണ്ടായാക്കാമെന്ന സൂചന നൽകി കെ.എസ്.ഇ.ബി സി.എം.ഡി എം.ജി രാജമാണിക്യം. 3 മാസം കൊണ്ട് 1500 കോടിയുടെ വൈദ്യുതിയാണ് വാങ്ങിയതെന്നും ഇതിന്റെ കണക്കുകൾ റഗുലേറ്ററി കമ്മിഷനിൽ നൽകേണ്ടിവരുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. നിരക്ക് വർദ്ധന തീരുമാനിക്കേണ്ടത് റഗുലേറ്ററി കമ്മിഷനാണ്. നിലവിലെ പ്രതിസന്ധി അടുത്തമാസത്തോടെ പരിഹരിക്കാനുള്ള എല്ലാ ശ്രമവും നടത്തുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |