SignIn
Kerala Kaumudi Online
Monday, 31 August 2026 1.45 AM IST

പൊലീസ് മേധാവിയുടെ ഓൺലൈൻ അദാലത്ത് സെപ്തംബർ 14ന്

തിരുവനന്തപുരം: സർവ്വീസിലുള്ളവരും വിരമിച്ചവരുമായ പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികളിൽ പരിഹാരം കാണുന്നതിന് സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ ഓൺലൈൻ അദാലത്ത് നടത്തും.
'എസ്.പി.സി ടോക് വിത്ത് കോപ്സ്' എന്ന പരിപാടി സെപ്തംബർ 14ന് നടക്കും.
കൊച്ചി സിറ്റി, എറണാകുളം റൂറൽ ജില്ലകളിലെ ഉദ്യോഗസ്ഥരുടെയും ഈ യൂണിറ്റുകളിൽ നിന്നും വിരമിച്ചവരുടെയും പരാതികളാണ് അന്ന് പരിഗണിക്കുന്നത്. ഉദ്യോഗസ്ഥർക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നൽകാം. പൊലീസ് മേധാവി പരിഹാരം നിർദേശിക്കും. പരാതികൾ spctalks.pol@kerala.gov.in എന്ന ഇമെയിലിൽ സെപ്തംബർ 3നകം അയയ്ക്കണം. സംശയങ്ങൾക്ക്: 9497900243 .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA