
തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ നേതൃത്വത്തിലാൽ നവംബറിൽ കണ്ണൂർ ,കോഴിക്കോട്, മലപ്പുറം ജില്ലകളിൽ സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല സംഘടിപ്പിക്കും.
സംരംഭകർ അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ, ഐഡിയ ജനറേഷൻ, പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്ന വിധം, സെയിൽസ് ആൻഡ് മാർക്കറ്റിംഗ്, ജി.എസ്.ടി, വിവിധ ലൈസൻസുകൾ, സർക്കാർ പദ്ധതികൾ, വായ്പാ സൗകര്യങ്ങൾ, വിവിധ ആനുകൂല്യങ്ങൾ തുടങ്ങിയ സെഷനകളിലായി വിദഗ്ദ്ധരുടെ ക്ലാസുകളുണ്ടാകും.
കൂടാതെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റ് ക്യാമ്പസിൽ സംഘടിപ്പിക്കുന്ന ത്രിദിന സൗജന്യ സംരംഭകത്വ പരിശീലന പരിപാടിയുടെ (റെസിഡൻഷ്യൽ) 2027 മാർച്ച് വരെയുള്ള ബാച്ചുകളിലേയ്ക്ക് 17 ന് മുൻപായി രജിസ്റ്റർ ചെയ്യണം. താല്പര്യമുള്ളവർ 22നകം +91471 2770534/ +918592958677-ലോ, nbfc.coordinator@gmail.com-ലോ രജിസ്റ്റർ ചെയ്യണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |