SignIn
Kerala Kaumudi Online
Saturday, 19 September 2026 11.13 PM IST

ഒടുവിൽ പ്രേമനന്റെ മകളുടെ കൺസഷൻ കാർഡ് കെ എസ് ആർ ടി സി ഉദ്യോഗസ്ഥർ വീട്ടിലെത്തിച്ചു നൽകി

premanan-reshma

തിരുവനന്തപുരം: കാട്ടാക്കടയിൽ കെഎസ്ആർടിസി ജീവനക്കാരുടെ മർദനത്തിനിരയായ പ്രേമനന്റെ മകൾക്ക് കൺസഷൻ കാർഡ് ലഭിച്ചു. കൺസഷൻ ടിക്കറ്റ് കെഎസ്ആർടിസി ഉദ്യോഗസ്ഥർ വീട്ടിലെത്തിച്ച് നൽകുകയായിരുന്നു. കൺസഷനുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് പ്രേമനന് കെഎസ്ആർടിസിജീവനക്കാരുടെ മർദനമേറ്റത്.

കൺസഷൻ ടിക്കറ്റ് നൽകണമെങ്കിൽ കോഴ്സ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ നൽകണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു. അത് കൈവശമില്ലെന്ന് പ്രേമനൻ പറഞ്ഞതിനെ തുടർന്നാണ് തർക്കമുണ്ടായതും മർദനത്തിൽ കലാശിച്ചതും. ഇതുമായി ബന്ധപ്പെട്ട് പ്രേമനൻ പൊലീസിൽ പരാതി നൽകിയിരുന്നു. കേസിലെ അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്യാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കാനിരിക്കുകയാണ്.

മർദനമേറ്റ പ്രേമനൻ സ്ഥിരം പ്രശ്നക്കാരനാണെന്നാണ് പ്രതികൾ ജാമ്യഹർജിയിൽ ഉന്നയിക്കുന്നത്. മനപൂർവം പ്രശ്നമുണ്ടാക്കി വീഡിയോ ചിത്രീകരിച്ച് മാദ്ധ്യമങ്ങൾക്ക് നൽകിയതാണെന്നും ജാമ്യഹർജിയിൽ പ്രതികൾ പറയുന്നു. മാദ്ധ്യമങ്ങളെ തൃപ്തിപ്പെടുത്താനാണ് പൊലീസ് തങ്ങൾക്കെതിരെ സ്ത്രീപീഡനം വരുന്ന ജാമ്യമില്ലാക്കുറ്റം ചുമത്തിയതെന്നും പ്രതികൾ ആരോപിച്ചു.

ഈ മാസം 20നാണ് മകളുടെ കൺസഷൻ പുതുക്കാനായി പ്രേമനൻ കാട്ടാക്കട ഡിപ്പോയിൽ എത്തിയത്. ഒപ്പം മകൾ രേഷ്മയും ഉണ്ടായിരുന്നു. അവിടെവച്ചാണ് കെഎസ്ആർടിസി ജീവനക്കാരുമായി വാക്കുതർക്കമുണ്ടാവുകയും രേഷ്മയ്ക്കും പ്രേമനനും മർദനമേൽക്കുകയും ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC, KSRTC KATTAKADA, KSRTC KATTAKADA ATTACK, PREMANAN, PREMANAN RESHMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA