SignIn
Kerala Kaumudi Online
Thursday, 15 October 2026 1.44 AM IST

കേരളകൗമുദി മിഷൻ സമുദ്ര കോൺക്ലേവ് ഇന്ന്

vds

കൊല്ലം: കേരളകൗമുദി കൊല്ലം യൂണിറ്റിന്റെ നേതൃത്വത്തിൽ,​ കൊല്ലം ജില്ലയുടെ മാരിടൈം സാദ്ധ്യതകളും വഴികളും സംബന്ധിച്ച് സംഘടിപ്പിക്കുന്ന കോൺക്ലേവ് 'മിഷൻ സമുദ്ര" ഇന്നു നടക്കും. തിരുവനന്തപുരം ലെമൺ ട്രീ പ്രീമിയം ഹോട്ടലിൽ വൈകിട്ട് 5ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.

വിവിധമേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചവർക്കുള്ള എക്സലൻസ് അവാർഡുകൾ മുഖ്യമന്ത്രി ചടങ്ങിൽ സമർപ്പിക്കും. വിവിധമേഖലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരുമായി മുഖ്യമന്ത്രി സംവദിക്കും.
കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി അദ്ധ്യക്ഷനാകും. മന്ത്രിമാരായ അഡ്വ. ബിന്ദുകൃഷ്ണ, പി.സി.വിഷ്ണുനാഥ് എന്നിവരും പങ്കെടുക്കും. കൗമുദി ടി.വി ഡെപ്യൂട്ടി എഡിറ്റർ ലിയോ രാധാകൃഷ്ണൻ മോഡറേറ്ററാകും. കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ സ്വാഗതവും കൊല്ലം ബ്യൂറോ ചീഫ് ബി. ഉണ്ണിക്കണ്ണൻ നന്ദിയും പറയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CONCLAVE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA