
തിരുവനന്തപുരം: ആർ.സി.സിയിലെ മുൻ ക്യാൻസർ സർജനായ ഡോ. ചന്ദ്രമോഹനെ ഇന്ത്യൻ അസോസിയേഷൻ ഒഫ് സർജിക്കൽ ഓങ്കോളജിയുടെ (ഐ.എ.എസ്.ഒ) പ്രസിഡന്റായി തിരഞ്ഞെടുത്തു. രാജ്യത്തുടനീളമുള്ള സർജിക്കൽ ഓങ്കോളജിസ്റ്റുകളെ ഒരുമിപ്പിച്ച് ക്യാൻസർ ചികിത്സ, വിദ്യാഭ്യാസം, ഗവേഷണം, പ്രൊഫഷണൽ സഹകരണം എന്നിവയിലെ മികവ് പ്രോത്സാഹിപ്പിക്കുന്ന സംഘടനയാണിത്. തിരുവനന്തപുരം സ്വദേശിയായ ഡോ. ചന്ദ്രമോഹൻ നിലവിൽ എസ്.പി മെഡിഫോർട്ട് ആശുപത്രിയിലാണ് സേവനമനുഷ്ഠിക്കുന്നത്. നവംബറിൽ ആഫ്രിക്കയിലെ ലുവാണ്ടയിലും 2027 മാർച്ചിൽ അമേരിക്കയിലെ സൊസൈറ്റി ഒഫ് സർജിക്കൽ ഓങ്കോളജിയുടെ യോഗത്തിലും അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിക്കും. 2027 ഒക്ടോബറിൽ ചെന്നൈയിൽ നടക്കുന്ന ഇന്ത്യൻ ക്യാൻസർ കോൺഗ്രസിന്റെ സംഘാടനത്തിന് നേതൃത്വം നൽകുന്നതും ഡോ. ചന്ദ്രമോഹനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |