SignIn
Kerala Kaumudi Online
Sunday, 27 September 2026 3.10 AM IST

രാധാകൃഷ്ണൻ പോറ്റി ജീവിക്കും, 6 പേരിലൂടെ

READ ENGLISH VERSION
a

തിരുവനന്തപുരം: ആറ് പേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ ജി. രാധാകൃഷ്ണൻ പോറ്റി (67) യാത്രയായി. വൃക്കകൾ, കരൾ, ത്വക്ക്, നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കിംസിൽ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. കൊട്ടാരക്കര കലയപുരം സ്വദേശിയാണ് പോറ്റി.

ഒരു വൃക്കയും കരളും കിംസിലെ രോഗികൾക്കും, രണ്ടാമത്തെ വൃക്ക കോട്ടയം ഗവ. മെഡിക്കൽ കോളേജിലെയും ത്വക്ക് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെയും നേത്രപടലം തിരുവനന്തപുരം കണ്ണാശുപത്രിയിലെയും രോഗികൾക്കാണ് നൽകിയത്. പൊലീസ് ഗ്രീൻ കോറിഡോർ ഒരുക്കിയാണ് വൃക്ക ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12ന് കിംസിൽ നിന്ന് പുറപ്പെട്ട് 2.40ന് കോട്ടയത്ത് എത്തിച്ചു.

കൊല്ലം കളക്ടറേറ്റിൽ നിന്നാണ് രാധാകൃഷ്ണൻ പോറ്റി റിട്ടയർ ചെയ്തത്. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് 21നാണ് കിംസിൽ പ്രവേശിപ്പിച്ചത്. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് 25ന് വൈിട്ട് അഞ്ചു മണിയോടെ മസ്തിഷക മരണം സംഭവിച്ചു. അവയവങ്ങൾ ദാനം ചെയ്യാൻ ഭാര്യ ലതിക ദേവി അന്തർജനവും മകൾ ആർ. ശ്രീലക്ഷ്മിയും സന്നദ്ധരാതോടെ. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് ഏകോപനം നടന്നത്.

തീരാ വേദനയ്ക്കിടയിലും മഹത്തായ കാര്യത്തിന് സന്നദ്ധമായ കുടുംബത്തിന് സർക്കാരിന്റെ ആദരവ്

- കെ. മുരളീധരൻ,

ആരോഗ്യ മന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RADHAKRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA