SignIn
Kerala Kaumudi Online
Monday, 08 June 2026 10.09 AM IST

രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ; നാമനിർദ്ദേശ പത്രിക സമർപ്പിക്കും, സഹോദരനൊപ്പം പ്രിയങ്കയും മണ്ഡലത്തിലെത്തും

READ ENGLISH VERSION
rahulgandhi

കൽപറ്റ: യു ഡി എഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. അദ്ദേഹത്തിനൊപ്പം സഹോദരി പ്രിയങ്ക ഗാന്ധിയും ഉണ്ടാകും. രാവിലെ പത്ത് മണിയോടെ ഹെലികോപ്റ്ററിൽ റിപ്പൺ തലക്കൽ എസ്റ്റേറ്റ് ഗ്രൗണ്ടിൽ എത്തും. അവിടെ നിന്നും കൽപറ്റ പുതിയ ബസ് സ്റ്റാൻഡിന് സമീപത്തേക്ക് പോകും. പതിനൊന്നുമണിയോടെ റോഡ് ഷോ തുടങ്ങും.

കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് മുതൽ എസ് കെ എം ജെ സ്‌കൂൾ വരെയാണ് റോഡ് ഷോ നടക്കുക. രാഹുൽ ഗാന്ധി ഉച്ചയ്ക്ക് 12 മണിയോടെ വരണാധികാരി ജില്ലാ കളക്ടർ ഡോ. രേണു രാജ് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. എൽ ഡി എഫ് സ്ഥാനാർത്ഥി ആനി രാജയും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ജില്ലയിലെ മുതിർന്ന നേതാക്കൾക്കൊപ്പമാണ് പത്രിക സമർപ്പിക്കുക.

നാമനിർദ്ദശ പത്രിക സമർപ്പണത്തിന് മുന്നോടിയായി കൽപ്പറ്റ സർവീസ് സഹകരണ ബാങ്ക് പരിസരത്തു നിന്നും രാവിലെ ഒമ്പതിന് ആനിരാജയുടെ റോഡ് ഷോ തുടങ്ങും. കുക്കി വിമോചക സമരനായകരും യു.എൽ.എ.യു ട്രൈബൽ വിമൻസ് ഫോറം മണിപ്പൂർ വൈസ് പ്രസിഡന്റ് ഗ്ലാഡി വൈഫേയി കുഞ്ചാൻ, തമിഴ്നാട് ന്യൂനപക്ഷ കമ്മിഷൻ അംഗം തമീം അൻസാരി, സത്യമംഗലത്തു നിന്നും വീരപ്പൻ വേട്ടയുടെ പേരിൽ പൊലീസ് അതിക്രമത്തിന് ഇരയാക്കപ്പെട്ടവർ എന്നിവരും റോഡ് ഷോയിൽ അണിനിരക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RAHULGANDHI, WAYANAD, ANNIERAJA, UDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA