
കാസർകോട് : ട്രെയിൻ യാത്രക്കിടയിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ കാസർകോട് ഡി.എഫ്. ഒ കണ്ണൂർ ജോസ്ഗിരി സ്വദേശി ജോസ് മാത്യുവിനെതിരെ കേസെടുത്ത് കാസർകോട് റെയിൽവേ പൊലീസ്. എറണാകുളത്തു നിന്ന് കാസർകോട്ടേക്ക് വരുകയായിരുന്ന ഓഖ എക്സ്പ്രസിൽ വച്ച് ശനിയാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം.
പൊയിനാച്ചി സ്വദേശിനിയായ യുവതിയാണ് ട്രെയിൻ കാസർകോട്ടെത്തിയപ്പോൾ റെയിൽവേ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് അന്വേഷണം നടത്തിയ പൊലീസ് ഡി.എഫ്.ഐ യുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തിരുവനന്തപുരത്തെ ഔദ്യോഗിക മീറ്റിംഗ് കഴിഞ്ഞ് കാസർകോട്ടേക്ക് വരുകയായിരുന്നു ഇദ്ദേഹം. ട്രെയിനിൽ സ്ത്രീ യാത്രക്കാർക്ക് നേരെ ലൈംഗിക ചേഷ്ടകൾ കാണിച്ചെന്നാാണ് പരാതി. സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിട്ടുണ്ട്. പരാതിയെ തുടർന്ന് ഇദ്ദേഹത്തെ താക്കീൽ ചെയ്ത് വിട്ടയച്ചിരുന്നു. പിന്നീട് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഇടപെട്ടതിനെ തുടർന്ന് കേസ് അന്വേഷണം ശക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |