SignIn
Kerala Kaumudi Online
Monday, 15 June 2026 3.49 AM IST

എൽനിനോ സ്വാധീനം:കാലവർഷം ദുർബലം

rain

തിരുവനന്തപുരം:പടിഞ്ഞാറൻ കാറ്റിന്റെ ശക്തി കുറഞ്ഞതോടെ സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു.എൽനിനോ സ്വാധീനത്തെ തുടർന്നാണിത്.വരുംദിവസങ്ങളിൽ വ്യാപക ശക്തമായ മഴയ്ക്ക് സാദ്ധ്യതയില്ല.ഇടവിട്ടുള്ള മഴ പ്രതീക്ഷിക്കാം.അടുത്ത ഒരാഴ്ച ഒരു ജില്ലയിലും കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.മത്സ്യബന്ധന വിലക്കും നീക്കി.പസഫിക് സമുദ്രത്തിൽ എൽനിനോ സാഹചര്യം രൂപപ്പെട്ടതിനെത്തുടർന്ന് ജൂൺ മുതൽ സെപ്റ്റംബർ വരെ നീളുന്ന തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.അതേസമയം ജൂൺ 1 മുതൽ ഇന്നലെ വരെ സംസ്ഥാനത്ത് പ്രതീക്ഷിച്ച മഴയിൽ കുറവുണ്ടായില്ല. 280.5 മി.മീ മഴയാണ് ഈ കാലയളവിൽ ലഭിക്കേണ്ടത്.280.3 മി.മീ മഴ ലഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA