
തിരുവനന്തപുരം: ആത്മഹത്യ ചെയ്യാനൊരുങ്ങിയ ഗൃഹനാഥനെ ആശ്വസിപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ഇടുക്കി സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ടി.ബി ബിബിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയിടെ അഭിനന്ദനം.ഫോണിൽ വിളിച്ചാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്.മരണത്തിലേക്ക് പോകുമായിരുന്ന ഒരു മനുഷ്യൻ എസ്.ഐയുടെ അവസരോചിതമായ ഇടപെടൽ കൊണ്ടാണ് ജിവിതത്തിലേക്ക് തിരിച്ചുവന്നത്. ഒരു മകനെപ്പോലെ തന്നെ കാണാനും കേൾക്കാനുമുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ വാക്കുകൾ മാനുഷിക മൂല്യങ്ങളുടെ മാതൃകയാണെന്നും മന്ത്രി പറഞ്ഞു. സെപ്തംബർ മൂന്നിന് നടക്കുന്ന ഓപ്പറേഷൻ തൂഫാൻ പരിപാടിക്കിടെ സബ് ഇന്‍സ്പെക്ടറെ ചെന്നിത്തല അനുമോദിക്കും. ഉത്രാടദിനത്തിൽ ജീവിതം അവസാനിപ്പിക്കാൻ കഴുത്തിൽ കുരുക്കിട്ട് നിന്ന മദ്ധ്യവയസ്‌ക്കനെ അനുനയിപ്പിച്ച് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന എസ്.ഐ ടി.ബി.ബിബിനാണ് പൊലീസിന്റെ അഭിമാനമായത്. ഭാര്യയുമായുണ്ടായ വഴക്കിനെ തുടർന്നാണ് പ്രവാസിയായിരുന്ന തടിയമ്പാട് കാർത്ത്യായനിക്കവല സ്വദേശി കടുംകൈയ്ക്ക് മുതിർന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |