
കൊച്ചി: കൊച്ചിയിലെ സി.എം.ആർ.എൽ കമ്പനിയുടെ ദുരൂഹമായ പണമിടപാട് സംബന്ധിച്ച അന്വേഷണത്തിലും വീണാ വിജയന്റെ വീട് പരിശോധിച്ച ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടതിലും തുടർനടപടി ചർച്ച ചെയ്യാൻ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) ഡയറക്‌ടർ രാഹുൽ നവിൻ പങ്കെടുക്കുന്ന യോഗം ഇന്ന് കൊച്ചിയിൽ ചേരും. ഹൈക്കോടതി ഇന്ന് പുറപ്പെടുവിക്കുന്ന വിധി യോഗം വിലയിരുത്തും.
,,,മാസപ്പടി കേസിലെ ഇ.ഡി അന്വേഷണം അനുവദിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സി.എം.ആർ.എൽ സമർപ്പിച്ച അപ്പീലിൽ ഇന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിക്കും. ഉത്തരവു വരെ നടപടികൾ സ്വീകരിക്കരുതെന്ന് ഹൈക്കോടതി ക ഇ.ഡിക്ക് നിർദ്ദേശം നൽകിയിരുന്നു.ഡിവിഷൻ ബെഞ്ച് ഉത്തരവ് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ തുടർനടപടികൾക്ക് ഇ.ഡി മുന്നൊരുക്കം നടത്തിയിട്ടുണ്ട്. അടിയന്തര നടപടികൾക്ക് രൂപം നൽകുകയുമാണ് ഡയറക്‌ടർ പങ്കെടുക്കുന്ന യോഗത്തിന്റെ ലക്ഷ്യം.
ഹൈക്കോടതിയിലെ കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനി കക്ഷിയല്ല. എക്‌സാലോജിക്കും സി.എം.ആർ.എല്ലും തമ്മിലുള്ള 2.78 കോടി രൂപയുടെ ഇടപാടിലായിരിക്കും ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആദ്യം നടപടി സ്വീകരിക്കുക. നോട്ടീസ് നൽകി വീണയെ ചോദ്യം ചെയ്യുന്നതുൾപ്പെടെ നപടികൾക്ക് സമയക്രമം തീരുമാനിക്കുമെന്നാണ് സൂചനകൾ.
വീണാ വിജയൻ താമസിക്കുന്ന തിരുവനന്തപുരത്തെ പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തി മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം സി.പി.എം പ്രവർത്തകർ ആക്രമിച്ച കേസിലെ നടപടികളും ഡയറക്‌ടർ വിലയിരുത്തും. കേസിലെ ഇ.ഡിയുടെ പ്രോസിക്യൂഷൻ വിഭാഗവും യോഗത്തിൽ പങ്കെടുക്കും. ആവശ്യമെങ്കിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതും തീരുമാനിക്കുമെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |