SignIn
Kerala Kaumudi Online
Friday, 25 September 2026 1.15 AM IST

ശബരിമല: വെടിവഴിപാട് ലേലത്തിൽ മാറ്റംവരുത്തും 

തിരുവനന്തപുരം: ശബരിമലയിൽ വെടിവഴിപാട് ലേലത്തിനുള്ള നടപടികൾ പുനഃപരിശോധിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം. വെടിവഴിപാടിന് ദേവസ്വം ബോർഡിന്റെ പേരിൽ ലൈസൻസ് എടുത്ത് ലേലത്തിന് കൊടുക്കുകയായിരുന്നു പതിവ്. ഈ ലൈസൻസ് ഉപയോഗിച്ചാണ് വെടിമരുന്നുകൾ വാങ്ങിയിരുന്നത്. ഇത് നിയമവിരുദ്ധമാണെന്ന് വിലയിരുത്തിയാണ് പുനഃപരിശോധനയ്ക്ക് ഒരുങ്ങുന്നത്. ബോർഡ് ലൈസൻസ് എടുക്കുന്നത് ഒഴിവാക്കി, ലൈസൻസുള്ളവരിൽ നിന്ന് ടെൻഡർ ക്ഷണിച്ച് കരാർ നൽകാനാണ് നീക്കം. ഇത്തവണ മുതൽ പുതിയ രീതിയിൽ കരാർ നൽകാനാണ് തീരുമാനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA