
തിരുവനന്തപുരം: ശബരിമലയെ മാലിന്യമുക്തമാക്കിയ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് 2011ൽ തുടക്കമിട്ട എ.ഡി.ജി.പി പി.വിജയൻ ചീഫ് പൊലീസ് കോ ഓർഡിനേറ്ററായി വീണ്ടും മല കയറും. ശബരിമല സീസണിലെ ആൾക്കൂട്ട നിയന്ത്രണവും സുരക്ഷയും ഏകോപിപ്പിക്കുകയാകും ഇത്തവണത്തെ ചുമതല. മുമ്പ് ശബരിമലയെ സന്നദ്ധ സേവനത്തിലൂടെ മാലിന്യമുക്തമാക്കിയ പദ്ധതി പ്രധാനമന്ത്രിയുടെ 'മൻ കീ ബാത്തിൽ' പ്രശംസിക്കപ്പെട്ടു. സ്വച്ഛ് ഭാരത് അഭിയാന്റെ ഇ- ലേണിംഗ് കോഴ്സ് പഠനവിഷയമായി. പൊലീസ്, കേന്ദ്ര ദ്രുത കർമ്മസേന, ദുരന്തനിവാരണ സേന, ദേവസ്വം, ഫയർഫോഴ്സ്, വനം -എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥരും അയ്യപ്പ ഭക്തരും ഒരു മണിക്കൂർ മാലിന്യനിർമ്മാർജ്ജനത്തിന് സന്നദ്ധരായി. ദർശനത്തിനെത്തിയ ജഡ്ജിമാർ പോലും പങ്കാളികളായി.
പ്ളാസ്റ്റിക്കിനെതിരെ ദൗത്യം
അന്യസംസ്ഥാനങ്ങളിലടക്കം യോഗം, 22 സംസ്ഥാനങ്ങളിൽ സ്വച്ഛ്സന്ദേശ് യാത്ര
തമിഴ്നാട്, ആന്ധ്ര, പുതുച്ചേരി, കർണാടക എന്നിവിടങ്ങളിലെ 5,000 ക്ഷേത്രങ്ങളിൽ 'പുണ്യം പൂങ്കാവനം' കേന്ദ്രം
ദർശനശേഷം മടങ്ങുന്നവർക്ക് വൃക്ഷത്തൈ നൽകുന്ന ''വൃക്ഷ പ്രസാദം'' പദ്ധതി
വസ്ത്രങ്ങൾ പമ്പയിലുപേക്ഷിക്കുന്നതിനെതിരെ ബോധവത്കരണം
പ്ലാസ്റ്റിക് കുറയ്ക്കാൻ ''പൂങ്കാവന ഇരുമുടി'' എന്ന ആശയം അവതരിപ്പിച്ചു
അയ്യപ്പസന്നിധിയെ മാലിന്യമുക്തമാക്കിയതിന്റെ സന്തോഷമുണ്ട്. ഭക്തർ ഉപേക്ഷിക്കുന്ന മാലിന്യങ്ങളും പ്ലാസ്റ്റിക്കും പ്രകൃതിക്കും പമ്പാനദിക്കും താങ്ങാനാവില്ല.'
പി.വിജയൻ,
എ.ഡി.ജി.പി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |