SignIn
Kerala Kaumudi Online
Sunday, 31 May 2026 9.48 AM IST

സുരേഷ് ഗോപിക്ക് തിരിച്ചടി; ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹർജി നിലനിൽക്കും, വിചാരണ നേരിടണം

READ ENGLISH VERSION
suresh-gopi

കൊച്ചി: തൃശൂരിലെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹർജിയിൽ കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിക്ക് തിരിച്ചടി. സുരേഷ് ഗോപിക്കെതിരായ ഹർജി നിലനിൽക്കുമെന്ന് ഹെെക്കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഹർജി നിലനിൽക്കില്ലെന്ന സുരേഷ് ഗോപിയുടെ ഉപഹർജി തള്ളുകയായിരുന്നു. സുരേഷ് ഗോപി വിചാരണ നേരിടണമെന്നും ഹെെക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റേതാണ് ഉത്തരവ്. എഐവെെഫ് തൃശൂർ ജില്ലാ പ്രസിഡന്റാണ് ഹർജി നൽകിയത്.

സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മതചിഹ്നങ്ങൾ ഉപയോഗിച്ചെന്നും മതവികാരം ഇളക്കിവിട്ട് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ഇത് തിരഞ്ഞെടുപ്പ് ക്രമക്കേടാണെന്നും ഹർജിയിൽ ആരോപിക്കുന്നു. എന്നാൽ ഈ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദമാണ് ഇന്ന് ഹെെക്കോടതി തള്ളിയത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് 74,​686 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി ജയിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SURESHGOPI, PLEA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA