
ചേർത്തല: പുരാവസ്തു - സാമ്പത്തിക തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന മോൻസൺ മാവുങ്കലിന്റെ, പൊലീസ് കസ്റ്റഡിയിലെടുത്ത ആഡംബര വാഹനങ്ങൾ ആക്രി വിലയ്ക്ക് ലേലത്തിൽ വിറ്റു. ബോളിവുഡ് താരം കരീനാ കപൂർ ഉപയോഗിച്ചിരുന്ന പോർഷെ മുതൽ ആറ് കാറുകളും ഒരു കാരവനുമാണ് ചേർത്തല സ്റ്റേഷനിൽ നിന്ന് കൈമാറിയത്.
ഒരു വർഷമായി നടന്ന ടെൻഡർ നടപടികളുടെ തുടർച്ചയായിട്ടാണ് വാഹനങ്ങൾ നീക്കിയത്. ആലപ്പുഴ വലിയമരം മട്ടുപ്പാവിൽ എന്റർപ്രൈസസിനായി ഷാനു ഭൂട്ടോയാണ് വാഹനങ്ങൾ ലേലത്തിലെടുത്തത്. മാവേലിക്കരയിലെ വ്യവസായിയുടെ പരാതിയെ തുടർന്നാണ് പൊലീസ് മോൻസന്റെ വാഹനങ്ങൾ 2020 ആഗസ്റ്റിൽ കസ്റ്റഡിയിലെടുത്തത്. തുടർന്നാണ് ഇയാളുടെ ഓരോ തട്ടിപ്പുകൾ പുറത്തു വന്നത്. സിനിമാ താരങ്ങളും സെലിബ്രിറ്റികളും ഉപയോഗിച്ചു കൈമാറിയ ആഡംബര വാഹനങ്ങൾ പല കുറി മറിഞ്ഞ ശേഷം സ്വന്തമാക്കുന്നതായിരുന്നു രീതി. ഈ കാറുകൾ മറ്റ് സ്ഥാപനങ്ങൾക്ക് വാടകയ്ക്ക് നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |