SignIn
Kerala Kaumudi Online
Sunday, 30 August 2026 1.26 AM IST

ശിവഗിരിയിൽ ശിവപ്രസാദ പഞ്ചകം ഭരതനാട്യത്തിൽ

nirtham

ശിവഗിരി: ദൈവദശകം കൂട്ടായ്മയിലെ നർത്തകർ ശിവഗിരിയിൽ 'ശിവപ്രസാദ പഞ്ചകം" ഭരതനാട്യ രൂപത്തിൽ അവതരിപ്പിച്ചു. ഗുരുദേവ കൃതികൾ ഭാരതീയ നാട്യകലകളിലൂടെ അവതരിപ്പിക്കുന്ന ദൈവദശകം കൂട്ടായ്മയുടെ 'എന്റെ ഗുരു" പദ്ധതിയുടെ ഭാഗമായാണ് നൃത്താവിഷ്കാരം അവതരിപ്പിച്ചത്.

ശ്രീനാരായണ ഗുരുദേവ ജയന്തി ദിനത്തിൽ കൊടിമരത്തിനു സമീപത്തെ വേദിയിൽ വിവിധ ദേശങ്ങളിൽ നിന്നുള്ള 40 നർത്തകർ ഗുരുവർഷം 172ന്റെ ഭാഗമായി അണിനിരന്നു. ശിവശങ്കര ശർവശരണ്യ വിഭോ, ഭവസങ്കടനാശന പാഹി ശിവ, കവി സന്തതി സന്തതവും തൊഴുമെൻ ഭവനാടകമാടുമരുമ്പൊരുളേ എന്ന വരിയിൽ തുടങ്ങുന്ന ശിവസ്തുതി ഗുരുദേവന്റെ പ്രധാന ശിവസ്തുതികളിൽ ഒന്നാണ്.

ഭരതനാട്യം നർത്തകിയും നൃത്തസംവിധായകയുമായ കോഴിക്കോട് സ്വദേശി മഞ്ജു വി.നായർ ആണ് ചുവടുകൾ ചിട്ടപ്പെടുത്തിയത്. സംഗീത സംവിധായകൻ ബിജീഷ് കൃഷ്ണ സംഗീത സംവിധാനം നിർവഹിച്ചു. യോഗ ട്രെയിനർ സി.ബി.ഗായത്രി ദൈവദശകം യോഗ അവതരിപ്പിച്ചു. ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ചതയ ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി വിരജാനന്ദഗിരി എന്നിവർ പങ്കെടുത്തു.

ദൈവദശകം കൂട്ടായ്മ ചെയർമാൻ ഗിരീഷ് ഉണ്ണികൃഷ്ണൻ, ചീഫ് കോ- ഓർഡിനേറ്റർ കലാമണ്ഡലം മാധുരി എന്നിവർ സംസാരിച്ചു. കോ- ഓർഡിനേറ്റർമാരായ കലാമണ്ഡലം പ്രസന്ന, കലമണ്ഡലം പ്രസീത, രാധിക വിപിൻ, രഞ്ജിനി പ്രശാന്ത്, ഷിജിന അനൂപ്, ശരണ്യ ഡെന്നിസൻ, കലാമണ്ഡലം സുവിദ്യ, ശ്രുതി സജിൻ, ആദ്യ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA