SignIn
Kerala Kaumudi Online
Friday, 18 September 2026 2.13 PM IST

ആറുവരിപ്പാതയിൽ പരമാവധി വേഗം 100

തിരുവനന്തപുരം: സംസ്ഥാനത്ത് ആറുവരി ദേശീയ പാതയിൽ പരമാവധി വേഗത മണിക്കൂറിൽ 110 കിലോമീറ്ററിൽ നിന്ന് നൂറായി കുറച്ചു. എം വൺ വിഭാഗത്തിലെ,​ ഡ്രൈവറെ കൂടാതെ എട്ടു സീറ്റുള്ള വാഹനങ്ങളുടെ പരിധിയാണിത്. എം2, എം3 കാറ്റഗറി വാഹനങ്ങളുടെ വേഗത (ഡ്രൈവറെ കൂടാതെ ഒൻപതോ അതിൽ കൂടുതലോ സീറ്റ്) 95ൽ നിന്ന് 90 കിലോമീറ്ററാക്കിയും ദേശീയപാത അതോറിട്ടിയുടെ നിർദ്ദേശപ്രകാരം വിജ്ഞാപനമിറക്കി. അതേസമയം,​ നാലുവരിപ്പാതയുടെ കാര്യം പറയുന്നില്ല. നാലുവരി പ്പാതയിൽ എം1, എം2, എം3 വാഹനങ്ങൾക്ക് യഥാക്രമം 100, 90 കിലോമീറ്ററാണ് വേഗപരിധി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIX LANE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA